കേരളം

kerala

ETV Bharat / sitara

ജയസൂര്യയുടെ നൂറാം ചിത്രം 'സണ്ണി'; ഫസ്റ്റ്‌ലുക്ക് പുറത്ത് - രഞ്ജിത് ശങ്കർ

ഒരു സംഗീതജ്ഞനായാണ് സിനിമയിൽ ജയസൂര്യ എത്തുന്നത്

ജയസൂര്യ  സണ്ണി ഫസ്റ്റ്‌ലുക്ക്  sunny movie  actor jayasurya  രഞ്ജിത് ശങ്കർ  ranjith shankar
ജയസൂര്യയുടെ നൂറാം ചിത്രം 'സണ്ണി'; ഫസ്റ്റ്‌ലുക്ക് പുറത്ത്

By

Published : Nov 10, 2020, 3:32 PM IST

എറണാകുളം: ജയസൂര്യയുടെ നൂറാം ചിത്രം 'സണ്ണി'യുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. രഞ്ജിത് ശങ്കറാണ് സംവിധാനം. ജയസൂര്യക്ക് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകൻ രഞ്ജിത് ശങ്കറുമായുള്ള ഏഴാമത്തെ ചിത്രമാണ് 'സണ്ണി'. ഒരു സംഗീതജ്ഞനായാണ് സിനിമയിൽ ജയസൂര്യ എത്തുന്നത്. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം കൊച്ചിയിൽ തുടങ്ങി പുരോഗമിക്കുകയാണ്. സിനിമയുടെ അടുത്ത ഘട്ട ചിത്രീകരണം ദുബായിൽ ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. രഞ്ജിത് ശങ്കറിനൊപ്പമുള്ള ചിത്രങ്ങൾ നല്ല വിജയമാണ് ജയസൂര്യയ്ക്ക് സമ്മാനിച്ചത്. അതുകൊണ്ടു തന്നെ 'സണ്ണി' ജയസൂര്യയുടെ നൂറാം സിനിമ എന്ന നിലയിലും രഞ്ജിത് ശങ്കർ ചിത്രം എന്ന നിലയിലും ഒരുപാട് പ്രതീക്ഷകളാണ് ആരാധകരുടെ ഇടയിൽ ഉള്ളത്.

'സണ്ണി'; ഫസ്റ്റ്‌ലുക്ക്
മുൻ ചിത്രങ്ങളിൽ നിന്ന് വേറിട്ട പ്രമേയമാണ് സണ്ണിയുടേതെന്ന് സംവിധായകൻ പറഞ്ഞിരുന്നു. 'പുണ്യാളൻ അഗർബത്തീസ്', 'സു സു സുധീ വാത്മീകം', 'പ്രേതം', 'പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്', 'പ്രേതം-2', 'ഞാൻ മേരിക്കുട്ടി' എന്നിവയാണ് ജയസൂര്യ-രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങൾ.ഡ്രീംസ് ആൻഡ് ബിയോൻഡിന്‍റെ ബാനറിൽ രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മധു നീലകണ്‌ഠനാണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിങ് സമീർ മുഹമ്മദ്. സാന്ദ്ര മാധവന്‍റെ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു. സരിത ജയസൂര്യ വസ്ത്രാലങ്കാരവും ആർ വി കിരൺ രാജ് മേക്കപ്പും ചെയ്യുന്നു. 'സൂഫിയും സൂജാതയും' ആണ് ജയസൂര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം

ABOUT THE AUTHOR

...view details