ആരാധകരെ കണ്ണീരിലാഴ്‌ത്തി ജനപ്രിയ ഹോളിവുഡ് നടന്‍ ജെയിംസ് മൈക്കിള്‍ ടെയ്‌ലര്‍ (59) യാത്രയായി. 2018 മുതല്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ലോസ് ആഞ്ചലേസിലെ അദ്ദേഹത്തിന്‍റെ സ്വകാര്യ വസതിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആരാധകരെ കണ്ണീരിലാഴ്‌ത്തി ജെയിംസ് മൈക്കിള്‍ ടെയ്‌ലര്‍ യാത്രയായി ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ സഹതാരങ്ങളും അവതാരകരും അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. നടന്‍, ഗായകന്‍, സ്നേഹസമ്പന്നനായ ഭര്‍ത്താവ് എന്നിങ്ങനെയാണ് മൈക്കിള്‍ ടെയ്‌ലര്‍ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ടെയ്‌ലറെ ഒരിക്കല്‍ കണ്ടുമുട്ടിയാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ അദ്ദേഹം അവരുടെ സുഹൃത്തായിരിക്കും എന്നാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളിലൊരാളായ ബെന്‍സണ്‍ പറയുന്നത്.
ജനപ്രിയ ടെലിവിഷന്‍ പരമ്പര ഫ്രൻഡ്‌സിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേയ്ക്ക് ചുവടുവെച്ചത്. 1994ല്‍ സംപ്രേഷണം ആരംഭിച്ച ഫ്രൻഡ്‌സിലെ ഗെന്‍തെര്‍ എന്ന കഥാപാത്രത്തെ അദ്ദേഹം അനശ്വരനാക്കി. ഒഡീഷനിലൂടെയായിരുന്നു അദ്ദേഹം ഫ്രണ്ട്‌സിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2021ല്‍ പുറത്തിറങ്ങിയ ഫ്രൻഡ്‌സ്: ദ റീയൂണിയനിലും അദ്ദേഹം വേഷമിട്ടു.
ആരാധകരെ കണ്ണീരിലാഴ്‌ത്തി ജെയിംസ് മൈക്കിള്‍ ടെയ്‌ലര്‍ യാത്രയായി 1962 മേയ് 28ന് യുഎസിലെ ഗ്രീന്‍വുഡിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. പത്താം വയസ്സില്‍ പിതാവിനെയും 11ാം വയസ്സില്‍ മാതാവിനെയും നഷ്‌ടപ്പെട്ട ടെയ്‌ലറിന്‍റെ പിന്നീടുള്ള ജീവിതം അദ്ദേഹത്തിന്‍റെ സഹോദരിക്കൊപ്പം സൗത്ത് കരോളിനയിലെ ആന്‍ഡര്‍സണ്ണിലായിരുന്നു.
1982ല്‍ ആണ്‍ഡര്‍സണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും, 1984ല്‍ ക്ലെമന്‍സണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ജിയോളജിയില്‍ ബിരുദം നേടിയ അദ്ദേഹം 1987ലാണ് ഫൈന്‍ ആര്‍ട്ട്‌സില്‍ ബിരുദാനന്തര ബിരുദം നേടുന്നത്. മന്‍സണിലെ പഠനകാലത്ത് അദ്ദേഹം അവിടത്തെ വിദ്യാര്‍ത്ഥി തിയേറ്റര്‍ ഗ്രൂപ്പില്‍ അംഗമാവുകയും ഇത് അദ്ദേഹത്തിന്‍റെ ഉള്ളിലെ നടനെ ഉണര്‍ത്തുകയുമായിരുന്നു. അദ്ദേഹത്തിന്‍റെ ഈ ക്ലെമന്‍സണ്‍ പഠന കാലം നടനെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനും അദ്ദേഹത്തെ സഹായിച്ചു.
1994 മുതല്‍ 2004 വരെയുള്ള കാലയളവിലാണ് അദ്ദേഹം ഫ്രണ്ട്‌സില്‍ ഗെന്‍തറുടെ വേഷമണിഞ്ഞത്. 236 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഫ്രണ്ട്‌സില്‍ അദ്ദേഹം പത്ത് വര്‍ഷക്കാലയളവില്‍ 150 ഓളം എപ്പിസോഡുകളിലാണ് വേഷമിട്ടത്. വിനോദ മേഖലയിലെ മറ്റു ജോലികളേക്കാള്‍ അദ്ദേഹത്തിന് അഭിനയത്തോടായിരുന്നു താത്പര്യം. അങ്ങനെയാണ് അദ്ദേഹം ഫ്രണ്ട്‌സിലെത്തുന്നത്.
ആരാധകരെ കണ്ണീരിലാഴ്‌ത്തി ജെയിംസ് മൈക്കിള്‍ ടെയ്‌ലര്‍ യാത്രയായി 1988ല്‍ പുറത്തിറങ്ങിയ ഫാറ്റ്‌മാന്‍ ആന്‍റ് ലിറ്റില്‍ ബോയ് എന്ന ചിത്രത്തില്‍ അസിസ്‌റ്റന്‍റ് എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മോട്ടല്‍ ബ്ലൂ, ദ ഡിസ്‌റ്റര്‍ബന്‍സ് അറ്റ് ഡിന്നര്‍, ഫോറിന്‍ കറസ്‌പോണ്ടന്‍സ്, ജേസണ്‍സ് ബിഗ് പ്രോബ്ലം എന്നീ സിനിമകളിലും ജസ്‌റ്റ് ഷൂട്ട് മി, സബ്രിന, ദ ടീനേജ് വിച്ച്, സ്ക്രബ്സ്, മോഡേണ്‍ മ്യൂസിക്, എപ്പിസോഡ്‌സ്, അയണ്‍ ചെഫ് അമേരിക്ക തുടങ്ങീ ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം വേഷമിട്ടു.
1995ലായിരുന്നു ബാര്‍ബറാ ചാഡ്‌സെയുമായുള്ള അദ്ദേഹത്തിന്‍റെ വിവാഹം. 19 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ 2014ല്‍ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് 2017ല്‍ അദ്ദേഹം ജെന്നിഫര്‍ കാര്‍നോയെ വിവാഹം ചെയ്തു.