ചെന്നൈ : ജയ് ഭീം സിനിമയിലൂടെ (JAI BHIM) ഒരു സമുദായത്തെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സംവിധായകന്‍ ജ്ഞാനവേല്‍ (Tha Se Gnanavel). ഏതെങ്കിലും സമുദായത്തെ സിനിമ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഗ്നികുണ്ഡം പശ്ചാത്തലമാക്കിയ ഒരു കലണ്ടര്‍ സിനിമയില്‍ കാണിക്കുന്നുണ്ടെന്നും അത് സമുദായത്തെ പ്രതിനിധാനം ചെയ്യുന്നതാണെന്നും അവകാശപ്പെട്ടാണ് വണ്ണിയാര്‍ സംഘം സിനിമക്കെതിരെ രംഗത്തെത്തിയത്. എന്നാല്‍ ഒ.ടി.ടി റിലീസിന് മുന്‍പ് സിനിമ കണ്ടവരാരും അങ്ങനെയൊരു കലണ്ടര്‍ കണ്ടിരുന്നില്ലെന്ന് ജ്ഞാനവേല്‍ വിശദീകരിച്ചു.