കേരളം

kerala

ETV Bharat / sitara

Jagathy to act CBI 5: 'വിക്രം വരും സേതുരാമയ്യരുടെ അസിസ്‌റ്റന്‍റായി'; ഷൂട്ടിങ് ജഗതിയുടെ വീട്ടില്‍ - Latest Jagathy Sreekumar movie news

Jagathy to act CBI 5: വാഹനാപകടത്തില്‍ പരിക്കേറ്റ ജഗതി ശ്രീകുമാർ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒൻപത്‌ വര്‍ഷമായി അഭിനയ ജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. അടുത്തിടെ ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചതോടെ താരം അഭിനയ ജീവിതത്തിലേയ്‌ക്ക് തിരിച്ചു വരുമോയെന്ന പ്രതീക്ഷയിലായിരുന്നു സിനിമ ലോകം.

Mammootty movie CBI 5  Jagathy to act CBI 5  മമ്മൂട്ടിയുടെ അസിസ്‌റ്റന്‍റായി ജഗതി  Jagathy as Vikram in CBI series  CBI 5 shoot at Jagathy's home  CBI 5 cast and crew  Mammootty CBI series  Latest Malayalam Entertainment news  Latest Mammootty movie news  Latest Jagathy Sreekumar movie news
Jagathy to act CBI 5 : മമ്മൂട്ടിയുടെ അസിസ്‌റ്റന്‍റായി ജഗതി; ഷൂട്ടിങ് ജഗതിയുടെ വീട്ടില്‍

By

Published : Dec 13, 2021, 3:25 PM IST

Jagathy to act CBI 5 : സിബിഐ അഞ്ചാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. സേതുരാമയ്യര്‍ സിബിഐ ആയി മമ്മൂട്ടി എത്തുമ്പോള്‍ താരത്തിന്‍റെ അസിസ്‌റ്റന്‍റായി വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജഗതി ശ്രീകുമാര്‍ പുതിയ സീരീസില്‍ മമ്മൂട്ടിക്കൊപ്പം എത്തുമോ എന്നായിരുന്നു ചിത്ര പ്രഖ്യാപനം മുതല്‍ ആരാധകരുടെ ചോദ്യം.

2012ലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ താരം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒൻപത് വര്‍ഷമായി അഭിനയ ജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. അടുത്തിടെ ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചതോടെ താരം സിനിമ ജീവിതത്തിലേയ്‌ക്ക് മടങ്ങിവരുമോ എന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചു. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് സന്തോഷകരമാകുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

Jagathy as Vikram in CBI series : സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതിയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ആദ്യഘട്ട ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനവും. സിബിഐ സീരീസിലെ നാലു ചിത്രങ്ങളിലും ഏറെ കയ്യടി നേടിയ കഥാപാത്രം വിക്രമിന്‍റേതാണ്. അഞ്ചാം ഭാഗത്തിലൂടെയുള്ള ജഗതിയുടെ മടങ്ങിവരവ് ആരാധകര്‍ ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.

CBI 5 shoot at Jagathy's home : പുതിയ സീരീസില്‍ ജഗതിയും വേണമെന്ന് സംവിധായകന്‍ കെ.മധു, മമ്മൂട്ടി എന്നിവര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഇതേതുടര്‍ന്നായിരുന്നു തീരുമാനം. അതേസമയം ജഗതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് തിരുവനന്തപുരത്തെ അദ്ദേഹത്തിന്‍റെ വീട്ടില്‍ തന്നെയാണ് ചിത്രീകരണം എന്നാണ് സൂചന.

CBI 5 cast and crew : ചിത്രത്തില്‍ മമ്മൂട്ടി, ജഗതി ശ്രീകുമാര്‍ എന്നിവരെ കൂടാതെ മുകേഷ്‌, രണ്‍ജി പണിക്കര്‍, ആശാ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ്‌ പോത്തന്‍, രമേഷ് പിഷാരടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

സ്വര്‍ഗ ചിത്ര ഫിലിംസിന്‍റെ ബാനറില്‍ സ്വര്‍ഗ ചിത്ര അപ്പച്ചനാണ് നിര്‍മ്മാണം. 2007ല്‍ പുറത്തിറങ്ങിയ 'വേഷ'ത്തിന് ശേഷം അപ്പച്ചന്‍ നിര്‍മ്മാണ രംഗത്തേയ്‌ക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. അഖില്‍ രാജ്‌ ആണ് ഛായാഗ്രഹണം. ജേക്ക്‌സ്‌ ബിജോയ്‌ സംഗീതവും നിര്‍വഹിക്കും. സിനിമയുടെ ചിത്രീകരണം നിലവില്‍ കാക്കനാട് പുരോഗമിക്കുകയാണ്.

Mammootty CBI series : ഒരു സിബിഐ ഡയറി കുറിപ്പ് (1988), ജാഗ്രത (1989), സേതുരാമ അയ്യര്‍ സിബഐ (2004), നേരറിയാന്‍ സിബിഐ (2005) എന്നിവയാണ് സിബിഐ സീരീസിലുള്ള മറ്റു ചിത്രങ്ങള്‍.

Also Read : Marakkar | 'മരക്കാര്‍' ഇനി ആമസോണ്‍ പ്രൈമിലും ; വീട്ടിലിരുന്ന് കാണാണ്‍ ഇനി ദിവസങ്ങള്‍ മാത്രം

ABOUT THE AUTHOR

...view details