കേരളം

kerala

ETV Bharat / sitara

ആദിത്യ വര്‍മ്മയിൽ കാണുന്നത് വിക്രത്തിന്‍റെ മറ്റൊരു ഭാവം: ധ്രുവ് വിക്രം - Chiyan vikram and Druv Vikram

അച്ഛന്‍ പറഞ്ഞ് തന്നതു പോലെയാണ് താൻ അഭിനയിച്ചതെന്നും അതിനാല്‍ അഭിനയം വളരെ എളുപ്പമായിരുന്നെന്നും വിക്രമിന്‍റെ മകനും ആദിത്യ വര്‍മ്മയുടെ നായകനുമായ ധ്രുവ് വിക്രം പറഞ്ഞു

ധ്രുവ് വിക്രം

By

Published : Nov 5, 2019, 6:42 PM IST

Updated : Nov 5, 2019, 8:30 PM IST

തിരുവനന്തപുരം: വിക്രത്തിന്‍റെ മറ്റൊരു ഭാവമാണ് തന്നിലൂടെ ആദിത്യ വര്‍മ്മ എന്ന ചിത്രത്തില്‍ കാണാന്‍ കഴിയുകയെന്ന് ചിത്രത്തിലെ നായകനും ചിയാൻ വിക്രത്തിന്‍റെ മകനുമായ ധ്രുവ് വിക്രം. അച്ഛന്‍ പറഞ്ഞ് തന്നതു പോലെയാണ് അഭിനയിച്ചത്. ആദിത്യ വര്‍മ്മയുടെ പ്രചരണാർഥം തിരുവനന്തപുരം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിത്യ വര്‍മ്മയിൽ കാണുന്നത് വിക്രത്തിന്‍റെ മറ്റൊരു ഭാവമെന്ന് ധ്രുവ് വിക്രം
സിനിമയുടെയും അഭിനയത്തിന്‍റെയും എല്ലാ ക്രെഡിറ്റും അച്ഛന് നല്‍കാനാണ് ധ്രുവിന് ഇഷ്ടം. അച്ഛന്‍ കൂടെ ഉണ്ടായിരുന്നതിനാല്‍ അഭിനയം വളരെ എളുപ്പമായിരുന്നു. വിക്രമിനെ പോലെ ഒരു നടനാകണമെന്നാണ് ആഗ്രഹമെന്നും താരപുത്രൻ കൂട്ടിച്ചേർത്തു. തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രമിനും ചിത്രത്തിലെ നായികയായ പ്രിയ ആനന്ദിനുമൊപ്പമാണ് ധ്രുവ് എത്തിയത്. മകന്‍റെ ആദ്യ സിനിമയുടെ ആകംഷയിലാണ് താനെന്ന് വിക്രം പറഞ്ഞു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. തന്‍റെ സിനിമയക്ക് വേണ്ടി പോലും ഇത്രയും ജോലി ചെയ്തിട്ടില്ലെന്നും സ്വാമി ഫെയിം വിക്രം പറഞ്ഞു.തെലുങ്കിലെ സുപ്പര്‍ ഹിറ്റ് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ റീമേക്കാണ് റിലീസിനൊരുങ്ങുന്ന ആദിത്യ വര്‍മ്മ എന്ന തമിഴ് ചിത്രം. ഇ ഫോര്‍ എന്‍റര്‍ടെയ്‌ൻസിന്‍റെ ബാനറില്‍ മുകേഷ് മേത്ത നിര്‍മ്മിക്കുന്ന ചിത്രം ഗിരിസായയാണ് സംവിധാനം ചെയ്യുന്നത്. നവംബര്‍ എട്ടിന് ചിത്രം തിയറ്ററുകളിലെത്തും.
Last Updated : Nov 5, 2019, 8:30 PM IST

ABOUT THE AUTHOR

...view details