കേരളം

kerala

ETV Bharat / sitara

ചികിത്സക്ക് വിട, ഇർഫാൻ ഖാൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് - hindi medium

2017ല്‍ പുറത്തിറങ്ങിയ ഹിന്ദി മീഡിയം എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിലൂടെയാണ് താരത്തിന്‍റെ തിരിച്ചുവരവ് . ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള 19-ാമത് ഐഫ പുരസ്‌കാരവും ഇര്‍ഫാന്‍ നേടിയിരുന്നു.

ഇർഫാൻ ഖാൻ

By

Published : Feb 13, 2019, 5:12 PM IST

അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഒരു ട്യൂമർ തന്നെ കീഴ്‌പ്പെടുത്തിയിരിക്കുന്നു എന്ന ഇർഫാൻ ഖാന്‍റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ബോളിവുഡ് കേട്ടത്. വയറിലെ ആന്തരികാവയങ്ങളില്‍ കാണുന്ന ട്യൂമര്‍ ആയിരുന്നു ഇർഫാനെ ബാധിച്ചത്. സിനിമാ തിരക്കുകളിൽ നിന്നും പൂർണ്ണമായി മാറിനിന്ന താരം, ഏറെനാളായി ലണ്ടനിൽ ചികിത്സയിലായിരുന്നു.

എന്നാൽ ചികിത്സയ്ക്ക് വിട നല്‍കി ഇർഫാൻ ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുകയാണ്. കഴിഞ്ഞ ദിവസം മുംബൈയിൽ തിരിച്ചെത്തിയ താരം, ഫെബ്രുവരി 22 ന് തന്‍റെ പുതിയ ചിത്രം ‘ഹിന്ദി മീഡിയം 2’വിന്‍റെ ലൊക്കേഷനിൽ ജോയിൻ ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. 2017 ൽ പുറത്തിറങ്ങിയ ‘ഹിന്ദി മീഡിയ’ത്തിന്‍റെ രണ്ടാം ഭാഗമാണ് ഇത്. സാകേത് ചൗധരി സംവിധാനം ചെയ്ത 'ഹിന്ദി മീഡിയ'ത്തില്‍ സാബ ഖമർ ആയിരുന്നു നായിക. രണ്ടാം ഭാഗത്തിലേക്കുള്ള നായികയെ ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള 19-ാമത് ഐഫ പുരസ്‌കാരവും ഇര്‍ഫാന്‍ നേടിയിരുന്നു. ഒരേ സമയം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ച് പറ്റിയ ചിത്രം കൂടിയായിരുന്നു ‘ഹിന്ദി മീഡിയം’. ഇന്ത്യൻ ബോക്സ് ഓഫീസിൽ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ട ചിത്രത്തിന് ചൈനയിലും മികച്ച കളക്ഷൻ നേടാൻ സാധിച്ചിരുന്നു.

കഴിഞ്ഞ വർഷം ജൂണിലാണ് ഇർഫാന് രോഗം സ്ഥിതീകരിക്കുന്നത്. തുടർന്ന് എല്ലാ ചിത്രങ്ങളും റിഷെഡ്യൂൾ ചെയ്ത് ഇർഫാൻ ചികിത്സയ്ക്ക് വേണ്ടി ലണ്ടനിലേക്ക് പോവുകയായിരുന്നു. രോഗാവസ്ഥയിൽ ഇരിക്കുമ്പോൾ താൻ കടന്നുപോവുന്ന അവസ്ഥകളെ കുറിച്ച് ഇർഫാൻ എഴുതിയ വാക്കുകൾ ഏറെ ഹൃദയസ്പർശിയായിരുന്നു. ” ഇത് വത്യസ്തമായ ഒരു കളിയാണ്. ഞാന്‍ വളരെ വേഗതയുള്ള ഒരു ട്രെയിനില്‍ സ്വപ്‌നങ്ങളിലും പ്രതീക്ഷകളിലും മുഴുകി യാത്ര ചെയ്യുകയായിരുന്നു. എനിക്ക് കൃത്യമായ ലക്ഷ്യവുമുണ്ടായിരുന്നു. പെട്ടന്ന് ടിക്കറ്റ് എക്‌സാമിനര്‍ എന്‍റെ തോളില്‍ തട്ടി സ്ഥലം എത്തിയെന്ന് പറഞ്ഞു. എന്നോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞു, എന്‍റെ സ്ഥലം എത്തിയിട്ടില്ല. അപ്പോള്‍ അയാള്‍ പറഞ്ഞു, ‘ഇതാണ് നിങ്ങളുടെ സ്ഥലം. ഇങ്ങനെയാണ് ജീവിതം,” ഇർഫാൻ എഴുതി.


ABOUT THE AUTHOR

...view details