മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താനും ഹർഭജൻ സിങ്ങും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. തമിഴ് സിനിമയിലാണ് താരങ്ങളെത്തുന്നത് . തമിഴ് സൂപ്പർ താരം വിക്രം നായകനാകുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് ഇർഫാൻ എത്തുന്നത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന സിനിമയുടെ പേരിതുവരെയും തീരുമാനിച്ചിട്ടില്ല.
സന്താനം അഭിനയിക്കുന്ന 'ദിക്കിലൂന'യുലൂടെയാണ് ഹർഭജന്‍റെ വരവ്.'ഇമൈക്ക് നൊഡിഗൾ', 'ഡെമോണ്ടെ കോളനി' എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജ്ഞാനമുത്തു. ചിത്രത്തിന്‍റെ പേര് താൽക്കാലികമായി 'ചിയാൻ വിക്രം 58' എന്നാണ് നല്‍കിയിരിക്കുന്നത്
സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഇർഫാനും ഹർഭജനും - chiyan vikram 58
തമിഴ് സിനിമയിലേക്കാണ് ഇരുവരും എത്തുന്നത്. ചിയാൻ വിക്രമിന്‍റെ സിനിമയിൽ ഇർഫാൻ പത്താനും സന്താനത്തിന്‍റെ സിനിമയിൽ ഹർഭജൻ സിങ്ങും അഭിനയിക്കും.
ഇർഫാൻ പത്താനും ഹർഭജൻ സിങ്ങും
കെജിആർ സ്റ്റുഡിയോസും സോൽജിയേഴ്‌സ് ഫാക്‌ടറിയും ചേർന്ന് നിർമ്മിക്കുന്ന ദിക്കിലൂന സംവിധാനം ചെയ്യുന്നത് കാർത്തിക് യോഗിയാണ്. ഇർഫാൻ പത്താന് സിനിമാ ലോകത്തേക്ക് സ്വാഗതമറിയിച്ചു കൊണ്ട് സംവിധായകൻ ജ്ഞാനമുത്തു ട്വീറ്റ് ചെയ്‌തിരുന്നു.
Last Updated : Oct 15, 2019, 7:30 AM IST