കേരളം

kerala

13th IDSFFK : അന്താരാഷ്‌ട്ര ഡോക്യുമെന്‍ററി-ഹ്രസ്വ ചിത്ര മേളയില്‍ ഇന്ന് 62 ചിത്രങ്ങള്‍

By

Published : Dec 11, 2021, 9:54 AM IST

IDSFFK day 3 movies : പതിമൂന്നാമത് അന്താരാഷ്‌ട്ര ഡോക്യുമെന്‍ററി ഷോര്‍ട്ട്‌ ഫിലിം ഫെസ്‌റ്റിവലിന്‍റെ മൂന്നാം ദിനത്തില്‍ 62 ചിത്രങ്ങള്‍. മത്സര വിഭാഗത്തില്‍ 18 ചിത്രങ്ങളാണ് ഇന്ന് മാറ്റുരയ്‌ക്കുക.

IDSFFK day 3 movies  13th IDSFFK  International documentary film festival third day  അന്താരാഷ്‌ട്ര ഡോക്യുമെന്‍ററി-ഹ്രസ്വ ചിത്ര മേള  International film festival
13th IDSFFK : അന്താരാഷ്‌ട്ര ഡോക്യുമെന്‍ററി-ഹ്രസ്വ ചിത്ര മേളയില്‍ ഇന്ന് 62 ചിത്രങ്ങള്‍

IDSFFK day 3 movies : പതിമൂന്നാമത് അന്താരാഷ്‌ട്ര ഡോക്യുമെന്‍ററി ഷോര്‍ട്ട്‌ ഫിലിം ഫെസ്‌റ്റിവലിന്‍റെ മൂന്നാം ദിനത്തില്‍ 62 ചിത്രങ്ങള്‍. ക്യാംപസ് ചിത്രമായ 'പ്യൂപ്പ' അടക്കം 18 മത്സരചിത്രങ്ങളാണ് ഇന്ന് മാറ്റുരയ്‌ക്കുക.

'ലൈഫ് ഇൻ സ്‌റ്റാർസ്', 'പോട്രേറ്റസ് 2020', 'ആനുവൽ ഡേ', 'ബാരിയർ', 'കുമിളകളുടെ പൂക്കാലം' എന്നീ ചിത്രങ്ങളാണ് ഇന്ന് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകു. കുടുംബ ബന്ധങ്ങളുടെ മൂല്യം ഉയർത്തിക്കാട്ടിയതിന് നോൺ ഫീച്ചർ വിഭാഗത്തിൽ ഇത്തവണ ദേശീയ പുരസ്‌കാരം ലഭിച്ച 'ഒരു പാതിരാ സ്വപ്‍നം പോലെ', ഏകാന്തവാസവും അതിജീവനവും പാക്കേജിൽ ഉൾപ്പെടുത്തി ചലച്ചിത്ര അക്കാഡമി നിർമ്മിച്ച 'ഒരു ബാർബറിന്‍റെ കഥ' എന്നീ ചിത്രങ്ങളും ഇന്ന് മേളയിലെത്തും.

ഷനോജ് ആർ ചന്ദ്രൻ സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ പ്രതിസന്ധിയുടെ കാലത്ത് ഒരു ബാർബർ ഹിറ്റ്ലറുടെ മനോവിചാരങ്ങൾ അനുകരിക്കുന്നതാണ് പ്രമേയം. ഇന്ദ്രൻസ് നായകനായെത്തുന്ന ചിത്രം വൈകിട്ട് ആറിന് പ്രദര്‍ശിപ്പിക്കും.

ക്യാംപസ് മത്സര വിഭാഗത്തിൽ 'ആറ്റം', 'പ്യൂപ്പ' എന്നീ ചിത്രങ്ങളും 'ആര്യന്‍റെ' പുനഃ പ്രദർശനവും ഇന്നുണ്ടാകും. ഒരു ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ ശ്രമിക്കുന്ന മൂന്ന് നിർധന ബാലന്മാരുടെ കഥ പറയുന്ന 'കാർണിവൽ', ചവിട്ടു നാടകവും കാറൽമാനും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്ന 'ഫ്രാഗ്‌മെന്‍സ് ഓഫ് ഇലൂഷ്യൻ', ജർമ്മൻ ചിത്രം 'ഡിയർ ചിൽഡ്രൻ', 'ദ സോങ്ങ് ഓഫ് ബട്ടർഫ്ലൈസ്', 'മാർക്സ് ക്യാൻ വെയിറ്റ്' എന്നീ ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും.

Also Read : IDSFFK : സംവിധായകനാകാനുള്ള യോഗ്യത ഗൗരവമായ തിരക്കഥാപഠനം : അടൂർ ഗോപാലകൃഷ്ണൻ

ABOUT THE AUTHOR

...view details