കേരളം

kerala

ETV Bharat / sitara

ഹിറ്റ്ലറായി ഇന്ദ്രൻസ്; ഒരു ബാർബറിന്‍റെ കഥ വരുന്നു... - ഇന്ദ്രൻസ്

ഷനോജ് ആർ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആണ് നിർമിക്കുന്നത്.

indrans  hitler  oru barbarinte katha  movie poster  ഹിറ്റ്ലറായി ഇന്ദ്രൻസ്  ഒരു ബാർബറിന്‍റെ കഥ  ഹിറ്റ്ലർ  ഇന്ദ്രൻസ്  കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
ഹിറ്റ്ലറായി ഇന്ദ്രൻസ്; ഒരു ബാർബറിന്‍റെ കഥ വരുന്നു...

By

Published : Jul 2, 2021, 8:02 PM IST

കൗതുകമുണർത്തുന്ന വേഷത്തിൽ ഇന്ദ്രൻസ്. സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറായി ഇന്ദ്രൻസ് എത്തുന്നു. ഒരു ബാർബറിന്‍റെ കഥ എന്ന ചിത്രത്തിലാണ് താരം ഹിറ്റ്ലറായി വേഷമിടുന്നത്. പുറത്തിറങ്ങിയ ചിത്രത്തിന്‍റെ പോസ്റ്ററിൽ ഹിറ്റ്ലറിന്‍റെ വേഷത്തിലാണ് ഇന്ദ്രൻസ് ഉള്ളത്.

ഹിറ്റ്ലറായി ഇന്ദ്രൻസ്; ഒരു ബാർബറിന്‍റെ കഥ വരുന്നു...

ഏകാധിപതി വരുന്നു...എന്ന അടിക്കുറിപ്പോടെ താരം തന്നെയാണ് പോസ്റ്റർ പങ്കുവച്ചത്. ഹിറ്റ്ലറുടെ മീശയും ഹെയർസ്റ്റൈലുമായി നാസി സല്യൂട്ട് ചെയ്യുന്ന ഇന്ദ്രൻസാണ് പോസ്റ്ററിൽ. ഷനോജ് ആർ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആണ് നിർമിക്കുന്നത്. രാജേഷ് പീറ്ററാണ് ഛായാഗ്രഹണം.

ABOUT THE AUTHOR

...view details