നടൻ ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആഹാ യുടെ പോസ്റ്റർ പുറത്ത്. മോഹൻലാലാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. ബിബിൻ സാമുവല്‍ അണിയിച്ചൊരുക്കുന്ന ചിത്രം കേരളത്തിന്‍റെ സ്വന്തം വടംവലി പ്രമേയമാക്കിയാണ് ഒരുങ്ങുന്നത്.
വടം വലിയുമായി ഇന്ദ്രജിത്ത്; 'ആഹാ' ഫസ്റ്റ് ലുക്ക് - aaha first look poster
യഥാർത്ഥ സംഭവകഥയില്‍ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്.

ഒരു വടംവലി താരത്തിന്‍റെ ആത്മസംഘർഷമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ പേരിലെ കൗതുകവും പോസ്റ്ററിലെ രംഗവും ചിത്രത്തെ കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്നുണ്ട്. കോട്ടയം നീളൂരിലെ ആഹാ കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വടംവലി ടീമുകളില്‍ ഒന്നാണ്. ആഹാ ടീമാണ് ഈ ചിത്രത്തിനുള്ള പ്രചോദനമെന്ന് സംവിധായകൻ പറയുന്നു. നീളൂർ ഗ്രാമം തന്നെയാണ് ചിത്രത്തിന് ലൊക്കേഷനാവുന്നതും.
പ്രേം എബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിന് ടോബിത്ത് ചിറയത്താണ് തിരക്കഥ ഒരുക്കുന്നത്. ഗായിക സയനോര സംഗീത സംവിധാനം നിർവ്വഹിക്കുന്നു. ഇന്ദ്രജിത്തിനെ കൂടാതെ അശ്വിൻ കുമാറും അമ്പതോളം പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിങ് സെപ്റ്റംബറില്‍ ആരംഭിക്കും.