ഫുട്‌ബോള്‍ താരം എന്ന നിലയിലാണ് പ്രശസ്തനെങ്കിലും ബിഗ് സ്‌ക്രീനില്‍ ചില കഥാപാത്രങ്ങളായും ഞെട്ടിച്ച താരമാണ് ഐ എം വിജയന്‍. വിജയ്- അറ്റ്‌ലി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗിലാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. വിജയ്‌യുടെ ഒരു കടുത്ത ആരാധകന്‍ എന്ന നിലയില്‍ ഇഷ്ടതാരത്തിനൊപ്പം ക്യാമറക്ക് മുന്നില്‍ നില്‍ക്കാൻ സാധിച്ചതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് വിജയന്‍.
'ഷൂട്ടിന്‍റെ ഇടവേളയില്‍ എന്നോട് ചോദിച്ചത് സിസര്‍കട്ടിനെക്കുറിച്ച്'; വിജയ്‌ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ഐഎം വിജയന്‍ - vijay atlee new movie bigil
ഷൂട്ടിങ് സെറ്റില്‍ വച്ച് ആദ്യമായി കണ്ടപ്പോൾ 'സാര്‍' എന്ന് ചേര്‍ത്താണ് വിജയ് തന്‍റെ പേര് വിളിച്ചതെന്നും ലോകം മുഴുവന്‍ ആരാധകരുള്ള ഒരാള്‍ എളിമയോട് പെരുമാറുന്നത് കണ്ട് അത്ഭുതം തോന്നിയെന്നും വിജയന്‍ പറയുന്നു.
ഷൂട്ടിങ് സെറ്റില്‍ വച്ച് ആദ്യമായി കണ്ടപ്പോൾ 'സാര്‍' എന്ന് ചേര്‍ത്താണ് വിജയ് തന്‍റെ പേര് വിളിച്ചതെന്നും ലോകം മുഴുവന്‍ ആരാധകരുള്ള ഒരാള്‍ എളിമയോട് പെരുമാറുന്നത് കണ്ട് അത്ഭുതം തോന്നിയെന്നും വിജയന്‍ പറയുന്നു. ഇടവേളകളില്‍ വിജയ് തന്നോട് ഫുട്‌ബോളിനെക്കുറിച്ചാണ് പ്രധാനമായും സംസാരിച്ചതെന്നും ഐ എം വിജയൻ പറഞ്ഞു. "പന്തുകളിയെക്കുറിച്ചാണ് ഞങ്ങള്‍ ഏറെയും സംസാരിച്ചത്. എന്‍റെ പന്തുകളിയെല്ലാം യുട്യൂബില്‍ അദ്ദേഹം കണ്ടിരുന്നുവെന്ന് പിന്നീട് മനസിലായി. സെറ്റിലെ ഒഴിവ് സമയങ്ങളില്‍ സിസര്‍കട്ടിനെക്കുറിച്ചും പന്തുകളിയിലെ ചടുലനീക്കങ്ങളെക്കുറിച്ചും കൗതുകത്തോടെ അദ്ദേഹം ചോദിച്ചറിഞ്ഞു", ഐ എം വിജയന്‍ പറയുന്നു.
തമിഴ് സിനിമകളില്‍ ഇതിന് മുന്‍പും വിശാലിന്‍റെയും കാര്‍ത്തിയുടെയുമെല്ലാം വില്ലനായി ഐ.എം. വിജയന്‍ എത്തിയിരുന്നു. ബിഗിലിലും വില്ലൻ വേഷത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂർത്തിയായ ബിഗിലിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ദീപാവലിക്ക് തീയേറ്ററുകളിലെത്തും.