സംവിധായകൻ പ്രിയദർശന് 65-ാം ജന്മദിനാശംസകൾ നേർന്ന് നടി കീർത്തി സുരേഷ്. "ഹാപ്പി ബെർത്ത്ഡേ സർ, നിങ്ങളോടൊപ്പം പ്രവർത്തിക്കാനായതിൽ നന്ദിയുണ്ട്, ഞാൻ എപ്പോഴും ഒരു ആരാധകനായിരിക്കും." മരക്കാർ സിനിമ സെറ്റിൽ നിന്നുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു കീർത്തി സുരേഷിന്‍റെ ആശംസകൾ. താരം ഇൻസ്റ്റഗ്രാമിലൂടെയാണ് ആശംസകൾ അറിയിച്ചത്.
പ്രിയദർശന്‍റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ ഗീതാജ്ഞലി ചിത്രത്തിലൂടെയായിരുന്നു കീർത്തി സുരേഷ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.