കേരളം

kerala

ETV Bharat / sitara

അഭിനയം അറിയില്ലെന്ന് പരിഹസിച്ചവർക്ക് ഹൃതിക് റോഷന്‍റെ മറുപടി; 'സൂപ്പർ 30' ട്രെയിലർ - hrithik roshan new movie super 30

രണ്ട് വർഷത്തിന് ശേഷം ഹൃതിക് റോഷൻ നായകനായി എത്തുന്ന ചിത്രമാണ് സൂപ്പർ 30.

അഭിനയം അറിയില്ലെന്ന് പരിഹസിച്ചവർക്ക് ഹൃതിക് റോഷന്‍റെ മറുപടി; 'സൂപ്പർ 30' ട്രെയിലർ

By

Published : Jun 5, 2019, 3:18 PM IST

വിമർശകർക്ക് ഞെട്ടിപ്പിക്കുന്ന മേക്കോവർ കൊണ്ടും തകർപ്പൻ അഭിനയം കൊണ്ടും മറുപടി നല്‍കിയിരിക്കുകയാണ് ബോളിവുഡ് താരം ഹൃതിക് റോഷൻ. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'സൂപ്പർ 30'യുടെ ട്രെയിലർ അത് വ്യക്തമാക്കുന്നതാണ്.

ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ തീർത്തും വ്യത്യസ്ത ഗെറ്റപ്പിലാണ് ഹൃതിക് പ്രത്യക്ഷപ്പെടുന്നത്. ബിഹാറിലെ ദരിദ്രരായ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും പഠനോപകരണങ്ങളും പരിശീലനവും നല്കി ഐ.ഐ.ടി പ്രവേശനം നേടിക്കൊടുത്ത വ്യക്തിയാണ് ആനന്ദ് കുമാര്‍.

വികാസ് ബാഹ്ല്‍ സംവിധാനം നിർവ്വഹിച്ച ചിത്രം ജൂലൈ 12ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ റിലീസ് പലകാരണങ്ങൾ കൊണ്ട് മുൻപ് നീട്ടിവച്ചിരുന്നു. സംവിധായകനായ വികാസ് ബാഹ്ലിനെതിരെ മീ ടൂ ആരോപണം ഉയർന്നത് സിനിമയുടെ ചിത്രീകരണം തടസ്സപ്പെടുത്തിയിരുന്നു. കങ്കണ നായികയായ 'മെന്‍റല്‍ ഹേ ക്യാ' യുടെ റിലീസുമായി ബന്ധപ്പെട്ടും ചിത്രം വിവാദത്തിലായിരുന്നു.

ABOUT THE AUTHOR

...view details