കേരളം

kerala

ETV Bharat / sitara

യഥാർത്ഥ യുദ്ധം തന്നെയായിരുന്നു 'വാർ'; മേക്ക് ഓവർ വീഡിയോ പങ്കുവച്ച് ഹൃത്വിക് - ഹൃത്വിക് റോഷൻ

അതിശയിപ്പിക്കുന്ന മേക്ക് ഓവര്‍ വീഡിയോ ഹൃത്വിക് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

hrithik roshan

By

Published : Oct 11, 2019, 2:43 PM IST

മുംബൈ: ഒരിടവേളക്ക് ശേഷം ഹൃത്വിക് റോഷന്‍ ബോളിവുഡില്‍ വീണ്ടും സജീവമാകുകയാണ്. ഒടുവിലായി പുറത്തിറങ്ങിയ 'വാര്‍' എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തുടര്‍ച്ചയായി രണ്ട് ചിത്രങ്ങളാണ് ഹൃത്വിക്കിന്‍റേതായി ഈ വര്‍ഷം പുറത്തിറങ്ങിയത്. രണ്ടും ബോക്‌സോഫീസില്‍ വലിയ നേട്ടങ്ങളുണ്ടാക്കി. രണ്ട് ചിത്രത്തിലും വ്യത്യസ്ത ലുക്കിലാണ് ഹൃത്വിക് എത്തിയത്.

'സൂപ്പര്‍ 30'ല്‍ ശരീരഭാരം വര്‍ധിപ്പിച്ചാണ് ഹൃത്വിക് അഭിനയിച്ചത്. എന്നാല്‍ വാറില്‍ പതിവ് പോലെ ഫിറ്റായ ശരീരപ്രകൃതവുമായാണ് ഹൃത്വിക് എത്തിയത്. 'സൂപ്പര്‍ 30'ല്‍ നിന്ന് വാറിലേക്കുളള വേഷപ്പകര്‍ച്ചയില്‍ മാസങ്ങള്‍ നീണ്ട കഠിനാധ്വാനമാണ് താരം നടത്തിയത്. ഇതിന്‍റെ മേക്ക് ഓവര്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കഠിനമായ വ്യായാമമുറകളിലൂടെ കടന്ന് പോവുന്ന ഹൃത്വിക് റോഷനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. ചിത്രത്തിലെ സഹതാരമായ ടൈഗർ​ ഷ്റോഫുമായുള്ള ആക്ഷൻ സീനുകൾക്ക് വേണ്ട ഫിറ്റ്‌നസ്സ് നേടാനാണ് താരം ഈ പ്രത്യേക പരിശീലനം നടത്തിയത്.

ജീവിതത്തിലെ വലിയൊരു യുദ്ധമായിരുന്നു 'വാര്‍' സിനിമയുടെ പൂര്‍ത്തീകരണമെന്ന് ഹൃത്വിക് പറയുന്നു. രണ്ട് മാസം കൊണ്ടാണ് കൊഴുപ്പടിഞ്ഞ ശരീരത്തെ ഹൃത്വിക് സിക്‌സ് പാക്ക് ആക്കി മാറ്റിയത്. ഒപ്പം പരുക്കും വെല്ലുവിളിയായി. എന്നാല്‍ താന്‍ കാരണം ചിത്രം നീട്ടിവയ്ക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. 'വാര്‍' സിനിമയ്ക്കായി 24 മണിക്കൂറും ഞാന്‍ പ്രവര്‍ത്തിച്ചു. പരിക്കേറ്റ കാലില്‍ ഐസ് ഉപയോഗിച്ചാണ് ചിത്രത്തില്‍ അഭിനയിച്ചത്. മാത്രമല്ല ഇടയ്ക്കിടെ ഡോക്ടറെ കാണാനും പോകേണ്ടിയിരുന്നു. അതിനിടെയാണ് ജിം പരിശീലനം. യഥാര്‍ത്ഥത്തില്‍ യുദ്ധം തന്നെയായിരുന്നു.'-ഹൃത്വിക് പറഞ്ഞു.

ABOUT THE AUTHOR

...view details