കേരളം

kerala

ETV Bharat / sitara

ദൗർഭാഗ്യകരമായ അവസ്ഥയിലൂടെയാണ് എന്‍റെ കുടുംബം ഇപ്പോൾ കടന്ന് പോകുന്നത്; വിവാദങ്ങളോട് പ്രതികരിച്ച് ഹൃത്വിക് - ഹൃത്വിക് റോഷൻ

ഹൃത്വിക് റോഷന്‍റെ സഹോദരി സുനൈന റോഷൻ സ്വന്തം കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.

ദൗർഭാഗ്യകരമായ അവസ്ഥിലൂടെയാണ് എന്‍റെ കുടുംബം ഇപ്പോൾ കടന്ന് പോകുന്നത്; വിവാദങ്ങളോട് പ്രതികരിച്ച് ഹൃത്വിക് റോഷൻ

By

Published : Jul 9, 2019, 7:35 PM IST

ബോളിവുഡ് നടൻ ഹൃത്വിക് റോഷന്‍റെ കുടുംബം കഴിഞ്ഞ കുറച്ച് നാളുകളായി വിവാദങ്ങളുടെ നിഴലിലാണ്. ഹൃത്വിക് റോഷനും പിതാവ് രാകേഷ് റോഷനും ചേർന്ന് ഹൃത്വിക്കിന്‍റെ സഹോദരി സുനൈനയെ മർദിച്ചിരുന്നുവെന്ന രംഗോലി ചന്ദേലിയുടെ (കങ്കണ റണൗട്ടിന്‍റെ സഹോദരി) ട്വീറ്റാണ് വിവാദത്തിന് തിരികൊളുത്തിയത്. തുടർന്ന് രംഗോലിയുടെ ട്വീറ്റ് ശരിവച്ച് സുനൈനയും രംഗത്ത് വന്നതോടെ വിവാദം മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

റുഹൈല്‍ എന്ന മുസ്ലിം മാധ്യമപ്രവർത്തകനുമായി താൻ അടുപ്പത്തിലായിരുന്നുവെന്നും എന്നാല്‍ ആ ബന്ധം എതിർത്ത് പിതാവ് രാകേഷ് റോഷൻ തന്നെ മർദ്ദിച്ചിരുന്നുവെന്നും ആയിരുന്നു സുനൈനയുടെ വെളിപ്പെടുത്തല്‍. പ്രണയം അംഗീകരിച്ചില്ലെന്ന് മാത്രമല്ല, കുടുംബാഗങ്ങളെല്ലാം ചേർന്ന് തന്നെ ഒറ്റപ്പെടുത്തിയെന്നും തനിക്ക് മാനസിക വിഭ്രാന്തിയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചുവെന്നും സുനൈന ആരോപിച്ചിരുന്നു.

സഹോദരിയുടെ ആരോപണങ്ങളില്‍ ഇതുവരെ മൗനം പാലിച്ചിരുന്ന ഹൃത്വിക് റോഷൻ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. 'എനിക്കും എന്‍റെ കുടുംബത്തിനും ഇത് തികച്ചും സ്വകാര്യമായൊരു കാര്യമാണ്. ദീദിയുടെ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് എനിക്ക് അവരെക്കുറിച്ച് കൂടുതല്‍ സംസാരിക്കാനാവില്ല. കൃത്യമായ ചികിത്സ ലഭിക്കാത്തതും കാരണമാണ്. വല്ലാത്തൊരു അവസ്ഥയിലൂടെയാണ് ഇപ്പോള്‍ എന്‍റെ കുടുംബം കടന്ന് പോകുന്നത്. ഇവിടുത്തെ പല കുടുംബങ്ങളെയും പോലെ നിസ്സഹായരാണ് ഞങ്ങളും. എന്‍റെ കുടുംബത്തില്‍ മതം ഒരു പ്രശ്‌നമേയല്ല. ജീവിതത്തില്‍ ഒരിക്കലും അതിനെ കുറിച്ച് ചർച്ച നടത്തുകയോ പ്രശ്നമായി കാണുകയോ ചെയ്തിട്ടില്ല,' ഹൃത്വിക് പറയുന്നു. പുതിയ ചിത്രമായ 'സൂപ്പർ 30'യുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ നേരിട്ട ചോദ്യത്തിന് മറുപടിയായാണ് ഹൃത്വിക് പ്രതികരിച്ചത്.

ABOUT THE AUTHOR

...view details