കേരളം

kerala

ETV Bharat / sitara

'ശരീരത്തിൻ്റെ രാഷ്ട്രീയം പറയാൻ ഗർഭം തടസമാകുന്നത് പുരോഗമനത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ' ; സാറാസില്‍ ഹരീഷ് പേരടി

'കരയുന്ന കുട്ടിയെ എടുക്കാൻ പോലും താത്പര്യം കാണിക്കാത്ത ഈ പെൺകുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കാനാകുന്നില്ല'

hareesh peradi about saras movie  സാറാസ് മലയാള സിനിമയുടെ ഒരു രാഷ്ട്രിയ ദൂരെമേയല്ല  ശ്രദ്ധനേടി ഹരീഷ് പേരടിയുടെ വാക്കുകൾ  ഹരീഷ് പേരടി  സാറാസ്  hareesh peradi  saras  jude antony joseph  anna ben
hareesh peradi about saras movie

By

Published : Jul 12, 2021, 4:11 PM IST

അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് സാറാസ്. ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത് മുതൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ചിത്രത്തെക്കുറിച്ച് വ്യത്യസ്ഥാഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

പ്രസവിക്കണ്ട എന്ന് ആവർത്തിച്ച് പറയുന്ന ഒരു പെൺകുട്ടിയെ പിന്നെയും കല്യാണം,കുടുംബം തുടങ്ങിയ വ്യവസ്ഥാപിത സമ്പ്രദായങ്ങൾക്കിടയിൽ പൂട്ടിയിട്ട് സിനിമയുണ്ടാക്കുമ്പോൾ ജയിലിൽ സ്വാതന്ത്ര്യത്തെ കുറിച്ച് നല്ല കവിത എഴുതിയ തടവുകാരന് സമ്മാനം കൊടുക്കുന്നതുപോലെ തോന്നിയെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

പൂർണ ഗർഭിണിയായ പൊലീസ് ഓഫിസർ നായകന്‍റെ മുഖത്തേക്ക് തോക്കുചൂണ്ടി നിൽക്കുന്ന നാലാം സീസൺ കഴിഞ്ഞ് ലോകം മുഴുവൻ മണി ഹെയ്സ്റ്റിന്‍റെ അഞ്ചാം സീസണ്‍ കാത്തിരിക്കുമ്പോൾ ആണ് ഈ സിനിമ.

എല്ലാ എസ്റ്റാബ്ലിഷ്മെന്‍റുകളെയും അംഗീകരിച്ച പ്രസവിക്കാൻ താത്പര്യമില്ലാത്ത,എന്നാൽ ഉടനെ പ്രസവിക്കാനും സാധ്യതയുള്ള ഈ രാജകുമാരി മലയാള സിനിമയുടെ ഒരു രാഷ്ട്രീയ ദൂരെമേയല്ല എന്നും ഹരീഷ് പേരടി പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം

കല്യാണം എന്ന എസ്റ്റാബ്ലിഷ്മെന്‍റിനോട് യോജിക്കാതെ തന്നെ ഒരു സ്ത്രീക്ക് അവൾക്ക് തോന്നുന്ന സമയത്ത് ശാസ്ത്രീയമായി..അവൾ അറിയാത്ത, ജീവിതത്തിൽ ഒരിക്കലും കാണാനും സാധ്യതയില്ലാത്ത, ഏതോ ഒരു പുരുഷൻ്റെ ബീജം സ്വീകരിച്ച് ഗർഭിണിയാകാൻ സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ് നമ്മൾ ജീവിക്കുന്നത്.

എനിക്ക് പ്രസവിക്കണ്ട എന്ന് ആവർത്തിച്ച് പറയുന്ന ഒരു പെൺകുട്ടിയെ പിന്നെയും കല്യാണം,കുടുംബം തുടങ്ങിയ വ്യവസ്ഥാപിത സമ്പ്രദായങ്ങൾക്കിടയിൽ പൂട്ടിയിട്ട് സിനിമയുണ്ടാക്കുമ്പോൾ ജയിലിൽ സ്വാതന്ത്ര്യത്തെ കുറിച്ച് നല്ല കവിത എഴുതിയ തടവുകാരന് സമ്മാനം കൊടുക്കുന്നതുപോലെ തോന്നി.

Also Read: ഇന്ത്യ പാക് യുദ്ധം പ്രമേയം ; ഭുജ് ദി പ്രൈഡ് ഓഫ് ഇന്ത്യ ട്രെയിലർ പുറത്ത്

കരയുന്ന കുട്ടിയെ ഒന്ന് എടുക്കാൻ പോലും താത്പര്യം കാണിക്കാത്ത ഈ പെൺകുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കാനും പറ്റുന്നില്ല..അവൾ കഥ പറയുന്ന സമയത്തൊക്കെ സംഗീതം കൊണ്ട് രംഗങ്ങൾ നിശബ്ദമാക്കപ്പെടുന്നുമുണ്ട്.(ചില സിനിമകളിൽ തെറികൾ പറയുമ്പോൾ മ്യൂട്ട് ചെയ്യുന്നതുപോലെ).

അന്യൻ്റെ കുട്ടികളും നമ്മുടെ കുട്ടികളാണെന്ന് കരുതി കേരളം 18 കോടി കൊടുത്ത് താലോലിച്ച ഈ സമയത്ത് സ്വന്തം ശരീരത്തിൻ്റെ രാഷ്ട്രീയം പറയാൻ ഗർഭാവസ്ഥ തടസ്സമാവുന്നത് പുരോഗമനത്തെ ( മുന്നോട്ടുള്ള കുതിപ്പിനെ) കുറിച്ചുള്ള അറിവില്ലായമയാണ്.

പൂർണ ഗർഭിണിയായ പൊലീസ് ഓഫിസർ നായകൻ്റെ മുഖത്തേക്ക് തോക്കുചൂണ്ടി നിൽക്കുന്ന നാലാം സീസൺ കഴിഞ്ഞ് ലോകം മുഴുവൻ മണി ഹെയ്സ്റ്റിന്‍റെ അഞ്ചാം സീസണ്‍ കാത്തിരിക്കുമ്പോൾ ആണ് ഈ സിനിമ.ക്യാമറയേയും സംവിധായകനേയും തട്ടിമാറ്റി കടന്നു പോയ ആദാമിൻ്റെ വാരിയെല്ലുകൾ ജീവിച്ച സ്ഥലത്ത്,വിപ്ലവം നടത്തിയ സ്ഥലത്ത്,എല്ലാ എസ്റ്റാബ്ലിഷ്മെന്‍റുകളെയും അംഗീകരിച്ച പ്രസവിക്കാൻ താത്പര്യമില്ലാത്ത,എന്നാൽ ഉടനെ പ്രസവിക്കാനും സാധ്യതയുള്ള ഈ രാജകുമാരി.മലയാള സിനിമയുടെ ഒരു രാഷ്ട്രീയ ദൂരെമേയല്ല.നായകൻ്റെ ലിംഗത്തിന് വിശുദ്ധിയുള്ളതുകൊണ്ട് ചവിട്ടേറ്റുവാങ്ങാൻ ഒരു സഹനടൻ്റെ ലിംഗവും ...മനോഹരമായ ടെയിൽ എൻഡ്.

ABOUT THE AUTHOR

...view details