പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയുള്ള സുഡാനി ഫ്രം നൈജീരിയ ടീമിന്‍റെ പ്രതിഷേധത്തെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. വെറും കൈയടികൾക്ക് വേണ്ടിയാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ശ്രമിക്കുന്നതെന്നും അവർ ചടങ്ങ് മാത്രമാണ് ബഹിഷ്‌കരിച്ചിട്ടുള്ളതെന്നും ഹരീഷ് പേരടി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിവരിച്ചു.
അവാർഡല്ല, ചടങ്ങാണ് ബഹിഷ്‌കരിക്കുന്നതെന്ന് സുഡാനി ടീമിനെ പരിഹസിച്ച് ഹരീഷ് പേരടി - ദേശീയ ചലചിത്ര അവാർഡ് സുഡാനി
കൈയടികൾക്ക് വേണ്ടി മാത്രമാണ് സുഡാനി ഫ്രം നൈജീരിയയുടെ സിനിമാപ്രവർത്തകർ ചടങ്ങിന്‍റെ ബഹിഷക്കരണം നടത്തുന്നതെന്ന് ഹരീഷ് പേരടി പറയുന്നു.

ഐഎഫ്എഫ്കെയിൽ സിനിമക്കു വേണ്ടി ജീവിതം പണയം വെച്ച പാവപ്പെട്ടവരുടെ സിനിമകൾക്ക് അവസരം ലഭിക്കാതിരുന്നപ്പോൾ അവിടെ നിന്ന് സ്വയം മാറി നിൽക്കാൻ സാമാന്യ ബുദ്ധിയില്ലാത്തവരാണ് ഇപ്പോൾ പ്രശംസക്കു വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. ഇവർ അവാർഡുകൾ നിഷേധിച്ചിട്ടില്ല എന്നുള്ളത് വരികൾക്കിടയിൽ വായിക്കപ്പെടേണ്ടതാണെന്നും ഹരീഷ് പേരടി പറഞ്ഞു.
പൗരത്വ ഭേദഗതി-എൻആർസി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്‍റെ ചടങ്ങിൽ നിന്നും വിട്ടുനിൽക്കുമെന്ന് കഴിഞ്ഞ ദിവസം സുഡാനി ചിത്രത്തിന്‍റെ സംവിധായകൻ സകരിയ മുഹമ്മദ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും നിർമാതാക്കളും പരിപാടി ബഹിഷ്‌കരിക്കുമെന്നായിരുന്നു സകരിയ പറഞ്ഞിരുന്നത്.