കേരളം

kerala

ETV Bharat / sitara

''അത്ര കടുത്ത ദാരിദ്ര്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്'': പൃഥ്വിയെ പരിഹസിച്ച് ഹരീഷ് പേരടി - പൃഥ്വിരാജ്

പുതിയ കാറിന് KL 07 CS 7777 എന്ന ഫാൻസി നമ്പര്‍ ലഭിക്കാനായി എറണാകുളം ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത പൃഥ്വിരാജ് പ്രളയപശ്ചാത്തലത്തില്‍ അത് വേണ്ടെന്ന് വെച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഹരീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

hareesh peradi

By

Published : Aug 19, 2019, 9:56 AM IST

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കുന്നതിനായി പൃഥ്വിരാജ് തന്‍റെ റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ വേണ്ടെന്ന് വെച്ചത് വാര്‍ത്തയായിരുന്നു. ഇതിത് പൃഥ്വിയെ അഭിനന്ദിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ പൃഥ്വിരാജിന്‍റെ നടപടിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

എന്തെങ്കിലും ഒഴിവാക്കിയാലെ പാവങ്ങളെ സഹായിക്കാനാകൂ എന്ന തരത്തില്‍ ദാരിദ്ര്യമുണ്ടെങ്കില്‍ സഹായിക്കേണ്ട ആവശ്യമില്ലെന്ന് ഹരീഷ് പേരടി പറഞ്ഞു. ആ നാടകം കണ്ടത് കൊണ്ടാണ് ഈ അഭിപ്രായം പങ്ക് വെക്കുന്നതെന്നും ഹരീഷ് പറയുന്നു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഹരീഷ് പൃഥ്വിരാജിനെ പരിഹസിച്ചത്. ഫാന്‍സി നമ്പറിന്‍റെ പണം മുഴുവന്‍ ലഭിക്കുന്നത് സര്‍ക്കാറിനാണ്. കാറിന്‍റെ പണം ലഭിക്കുന്നത് ഏതോ സ്വകാര്യ കമ്പനിക്കും. അപ്പോള്‍ ഇതില്‍ ഏതാണ് ഒഴിവാക്കേണ്ടതെന്നും ഹരീഷ് ചോദിക്കുന്നു.

ABOUT THE AUTHOR

...view details