കേരളം

kerala

ETV Bharat / sitara

ഉലകനായകന് ഇന്ന് അറുപത്തിയഞ്ചാം ജന്മദിനം - നവംബർ 7

1990-ൽ ഇന്ത്യൻ സിനിമാലോകത്തിന് കമലഹാസൻ നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീ ബഹുമതി നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

ഉലകനായകന് ഇന്ന് അറുപത്തിയഞ്ചാം ജന്മദിനം

By

Published : Nov 7, 2019, 9:03 AM IST

Updated : Nov 7, 2019, 9:25 AM IST

ഉലകനായകൻ പത്മശ്രീ ഡോക്ടർ കമൽഹാസന് ഇന്ന് 65 വയസ്സ്. 1990-ൽ ഇന്ത്യൻ സിനിമാലോകത്തിന് കമലഹാസൻ നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീ ബഹുമതി നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. കൂടാതെ സത്യഭാമ സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും അദ്ദേഹത്തെ ആദരിച്ചു. മലയാളം തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിലായി 130 ഓളം ചിത്രങ്ങളിൽ കമൽഹാസൻ അഭിനയിച്ചു.

ഉലകനായകന് ഇന്ന് അറുപത്തിയഞ്ചാം ജന്മദിനം

ആറാം വയസ്സിൽ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പം 'കളത്തൂർ കണ്ണമ്മ' എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയാണ് കമലഹാസൻ ചലച്ചിത്ര രംഗത്ത് ചുവട് വെക്കുന്നത്. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും നേടി.

മലയാളം തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിലായി 130 ഓളം ചിത്രങ്ങൾ

ഇന്ത്യൻചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭയായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. തമിഴ് നാട്ടിലെ, രാമനാഥപുരം ജില്ലയിൽ പരമക്കുടി എന്ന സ്ഥലത്താണ് കമലഹാസൻ ജനിച്ചത്. അച്ഛൻ പ്രശസ്ത ക്രിമിനൽ വക്കീലായിരുന്ന ഡി.ശ്രീനിവാസൻ, അമ്മ രാജലക്ഷ്മി . അദ്ദേഹത്തിന്റെ മാതാപിതാക്കൾ കമലഹാസൻ പാർത്ഥസാരഥി എന്നാണ് പേരിട്ടത് . കമലഹാസൻ ആ കുടുംബത്തിലെ നാലു മക്കളിൽ ഏറ്റവും ഇളയതായിരുന്നു.

മലയാളം തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിലായി 130 ഓളം ചിത്രങ്ങളിൽ കമൽഹാസൻ കമൽഹാസൻ അഭിനയിച്ചു
1972-ൽ 'മന്നവൻ' എന്ന ചിത്രത്തിൽ സഹനടനായി സിനിമാ രംഗത്തേക്ക് തിരിച്ച് വരവ്

മറ്റു മക്കൾ ചാരുഹാസൻ, ചന്ദ്രഹാസൻ, നളിനി രഘു എന്നിവരായിരുന്നു. തന്റെ മക്കൾ എല്ലാവരും നന്നായി വിദ്യാഭ്യാസം ചെയ്യണമെന്ന് ആ പിതാവ് ആഗ്രഹിച്ചു. ചാരുഹാസനും, ചന്ദ്രഹാസനും പിതാവിന്റെ പാത പിന്തുടർന്ന് നിയമം പഠിച്ചു. കമലഹാസൻ ചെറുപ്പത്തിൽ സ്കൂൾ പഠനമൊഴിച്ച് മറ്റു പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നിട് 1960 മുതൽ 63 വരെയുള്ള കാലഘട്ടത്തിൽ കണ്ണും കരളും എന്ന മലയാളം ചലച്ചിത്രം ഉൾപ്പെടെ അഞ്ചു ചിത്രങ്ങളിൽ കമൽ ബലതാരമായി അഭിനയിച്ചു.

ആറാം വയസ്സിൽ 'കളത്തൂർ കണ്ണമ്മ' എന്ന ചിത്രത്തിൽ ബാലതാരമായി എത്തി

പഠനത്തിനായി മാറി നിന്ന കമൽ 1972-ൽ 'മന്നവൻ' എന്ന ചിത്രത്തിൽ സഹനടനായി സിനിമാ രംഗത്ത് തിരിച്ച് വന്നു. തുടർന്ന് 'പരുവകാലം', 'ഗുമസ്താവിൻ മകൻ', 'നാൻ അവനില്ലെ' തുടങ്ങിയ തമിഴ് ചിത്രങ്ങൾ. ഈ കാലഘട്ടത്തിൽ 'കന്യാകുമാരി', 'വിഷ്ണുവിജയം' എന്നീ മലയാളകളിലും അഭിനയിച്ചു. 1974-ൽ മലയാളത്തിൽ ഇറങ്ങിയ കന്യാകുമാരി എന്ന ചലച്ചിത്രത്തിൽ കമലഹാസൻ നായകനായി അഭിനയിച്ചു. കമലഹാസന് പ്രാദേശിക ഭാഷയിലുള്ള ആദ്യത്തെ ഫിലിംഫെയർ അവാർഡ് ലഭിക്കുന്നത് കന്യാകുമാരി എന്ന ചിത്രത്തിലെ അഭിനയത്തിനാണ്. കെ.ബാലചന്ദറിന്റെ സംവിധാനത്തിൽ നായകനായി അഭിനയിച്ച അപൂർവ്വ രാഗങ്ങൾ എന്ന ചിത്രത്തിലെ വേഷം ഏറെ പ്രശംസ പിടിച്ച് പറ്റി.

പഠനത്തിനായി മാറി നിന്ന കമൽ 1972-ൽ 'മന്നവൻ' എന്ന ചിത്രത്തിൽ സഹനടനായി സിനിമാ രംഗത്ത് തിരിച്ച് വന്നു
ഉലകനായകന് ഇന്ന് അറുപത്തിയഞ്ചാം ജന്മദിനം

അഭിനയം കൂടാതെ സിനിമയുടെ പല മേഖലകളിലും കമലഹാസൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. രാജ പാർവൈ, അപൂർവ്വ സഹോദരങ്ങൾ, മൈക്കിൾ മദന കാമരാജൻ, തേവർ മകൻ, മഹാനദി, ഹേറാം, ആളവന്താൻ, അൻപേ ശിവം, നള ദമയന്തി, വിരുമാണ്ടി, ദശാവതാരം, മൻമദൻ അമ്പ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ തയ്യാറാക്കിയത് കമലഹാസനായിരുന്നു.

1974-ൽ മലയാളത്തിൽ ഇറങ്ങിയ കന്യാകുമാരി എന്ന ചലച്ചിത്രത്തിൽ കമലഹാസൻ നായകനായി അഭിനയിച്ചു.

തന്റെ ചില ചിത്രങ്ങൾക്ക് വേണ്ടി ഗാന രചനയും കമലഹാസൻ നിർവഹിച്ചിട്ടുണ്ട്. പല ഭാഷകളിലായി ഏതാണ്ട് 70 ഓളം ഗാനങ്ങളും അദ്ദേഹം പാടിയിട്ടുണ്ട്. 2018 ല്‍ രാഷ്ട്രീയ രംഗത്തേക്ക് ചുവട് വെച്ച കമൽഹാസൻ മക്കൾ നീതി മയ്യം എന്ന പാർട്ടി രൂപികരിച്ചു.

ഉലകനായകൻ പത്മശ്രീ ഡോക്ടർ കമൽഹാസന് ഇന്ന് 65 വയസ്സ്
1990-ൽ ഇന്ത്യൻ സിനിമാലോകത്തിന് കമലഹാസൻ നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീ ബഹുമതി നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
Last Updated : Nov 7, 2019, 9:25 AM IST

ABOUT THE AUTHOR

...view details