അറുപത്തിയൊന്നാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എൺപത്തിനാല് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആല്‍ബം ഓഫ് ദ ഇയർ പുരസ്കാരം കെയ്സി മസ്ഗ്രേവ്സ് സ്വന്തമാക്കി. ഇത് കൂടാതെ രാജ്യത്തെ മികച്ച ഗാനം, മികച്ച സോളോ പെർഫോമൻസ് എന്നീ വിഭാഗങ്ങളിലും കെയ്സി ഗ്രാമി നേടി. 'ഗോൾഡൻ അവർ' എന്ന ആല്‍ബത്തിനാണ് കെയ്സിക്ക് അവാർഡ് ലഭിച്ചത്. മികച്ച റാപ്പ് ആല്‍ബത്തിന് പിന്നിലെ ആദ്യ വനിതയായി കാർഡി ബി തിരഞ്ഞെടുക്കപ്പെട്ടു. റെക്കോർഡ് ഓഫ് ദ ഇയർ എന്ന വിഭാഗത്തില്‍ 'ദിസ് ഈസ് അമേരിക്ക' എന്ന ഗാനത്തിന് വേണ്ടി ചൈല്‍ഡിഷ് ഗാമ്പിനോ ടീം അവാർഡ് ഏറ്റുവാങ്ങി. മികച്ച പുതു ഗായികയ്ക്കുള്ള പുരസ്ക്കാരം ദുവാ ലിപയ്ക്ക് ലഭിച്ചു.
ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു: ആല്‍ബം ഓഫ് ദ ഇയർ കെയ്സി മസ്ഗ്രേവ്സിന് - ഗ്രാമി അവാർഡ്സ്
ലോസ് ആഞ്ചല്‍സിലെ സ്റ്റേപ്പിൾ സെന്‍ററില്‍ വച്ചാണ് സംഗീതത്തിലെ പരമോന്നത ബഹുമതിയായ ഗ്രാമി പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
മികച്ച ആർ ആന്‍റ് ബി ഗാനത്തിനുള്ള ഗ്രാമി എലാ മെയ് ആണ് കരസ്ഥമാക്കിയത്. 'ബൂഡ് അപ്' എന്ന ഗാനത്തിനാണ് പുരസ്കാരം. അന്തരിച്ച അമേരിക്കൻ ഗായകൻ ക്രിസ് കോർണലിന് മരണാനന്തര ബഹുമതിയായി 'വെൻ ബാഡ് ഡസ് ഗുഡ്' എന്ന ഗാനത്തിന് ഗ്രാമി ലഭിച്ചു. ഡിയോ ഗ്രൂപ്പ് പെർഫോമൻസ് പുരസ്കാരം ലേഡി ഗാഗയും ബ്രാഡ്ലി കൂപ്പറും സ്വന്തമാക്കി.
ഇക്കുറി ഇന്ത്യൻ സംഗീതത്തില്‍ വേരുകളുള്ള മൂന്ന് പേരുകളും ഗ്രാമി പുരസ്കാരത്തിന്‍റെ അവസാന പട്ടികയില്‍ ഇടം നേടിയിരുന്നു. അമേരിക്കൻ ഗായകരായ ഫാല്‍ഗുനി ഷാ, പ്രശാന്ത് മിസ്ത്രി, സ്നാതം കൗർ എന്നിവരാണ് അവസാന പട്ടികയില്‍ ഇടം നേടിയത്.