മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ തിയേറ്ററുകളില്‍ നിറഞ്ഞ് സദസ്സില്‍ പ്രദർശനം തുടരുകയാണ്. 100 കോടി ബോക്സ് ഓഫീസ് കളക്ഷനിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന ചിത്രത്തിന് ആവേശം പകരുകയാണ് ഗോപി സുന്ദറിന്‍റെ 'തലൈവ ട്രിബ്യൂട്ട്' എന്ന ഗാനം.
മധുരരാജയ്ക്ക് ആവേശം പകർന്ന് ഗോപി സുന്ദറിന്‍റെ 'തലൈവ' ട്രിബ്യൂട്ട് - ഗോപി സുന്ദർ
മധുരരാജയുടെ തീം സോങ്ങില്‍ റാപ്പ് ചേർത്താണ് ഗാനം ചിത്രത്തിന്‍റെ സംഗീത സംവിധായകനായ ഗോപി സുന്ദർ പുറത്തിറക്കിയിരിക്കുന്നത്.
സിനിമയുടെ തീം സോങ്ങില്‍ റാപ്പ് ചേർത്താണ് പുതിയ ഗാനമെത്തിയിരിക്കുന്നത്. നിരഞ്ജൻ സുരേഷ് ആലപിച്ച ഗാനം പുറത്തിറക്കിയിരിക്കുന്നത് ഗോപി സുന്ദർ മ്യൂസിക് കമ്പനിയാണ്. 'മധുരാജയോടുള്ള ആദരവ് സൂചകമായി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ കൂടിയായ ഗോപി സുന്ദര്‍ ഈ ഗാനം പുറത്തുവിട്ടത്.
ചിത്രത്തിലെ ചില രംഗങ്ങൾക്കൊപ്പം ഗാനം റോക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് റാപ്പ് വേർഷൻ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് വൈശാഖിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ 'മധുരരാജ'.