കേരളം

kerala

ETV Bharat / sitara

'ഹൗഡി മോദി'ക്ക് കയ്യടിച്ച് ബോളിവുഡും - go modi b town lauds pm speech at howdy modi

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഹൗഡി മോദിയെന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ ട്വിറ്ററില്‍ കുറിച്ചു.

ഹൗഡി മോദി

By

Published : Sep 23, 2019, 12:42 PM IST

അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഹൗഡി മോദി ചടങ്ങ്. ഭാരത് മാതാകീ ജയ് വിളിച്ചും ഡോലക്ക് കൊട്ടിയുമാണ് പതിനായിരക്കണക്കിന് ഇന്ത്യന്‍ വംശജർ പരിപാടിയുടെ ഭാഗമാകാന്‍ എത്തിയത്. ഹൗഡി മോദി പൂർണ വിജയമായതില്‍ നിരവധി ബോളിവുഡ് താരങ്ങളും മോദിക്ക് അഭിനന്ദനമായി എത്തിയിരിക്കുകയാണ്.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഹൗഡി മോദിയെന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നതാണ് ഈ സൗഹൃദമെന്നും താരം കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ സല്‍മാന്‍റെ ട്വീറ്റ് ഏറ്റെടുത്തിട്ടുണ്ട്. 'ഇന്ത്യക്കും ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്കും അഭിമാനകരമായ നിമിഷം' എന്നാണ് മോദിയുടെ ഹ്യൂസ്റ്റണിലെ പ്രസംഗത്തെ പ്രശംസിച്ച് കൊണ്ട് സംവിധായകൻ കരൺ ജോഹർ ട്വീറ്റ് ചെയ്തത്.

വിവേക് ഒബ്റോയ്, രൺദീപ് ഹൂഡ, ഋഷി കപൂർ, അനുപം ഖേർ തുടങ്ങി നിരവധി താരങ്ങളും മോദിക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 50000 ഇന്ത്യൻവംശജരായ അമേരിക്കക്കാരാണ് തങ്ങളുടെ പ്രിയനേതാവിനെ കാണാനും പ്രസംഗം കേൾക്കാനും ഹ്യൂസ്റ്റണിലെ എൻ ആർ ജി. ഫുട്ബോൾ സ്റ്റേഡിയത്തിലെത്തിയത്. ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ശേഷം ഒരു വിദേശരാഷ്ട്രനേതാവിന് ലഭിക്കുന്ന ഏറ്റവും വലിയ വരവേല്പാണ് ടെക്സസിലെ ഇന്ത്യൻഫോറം മോദിക്കായൊരുക്കിയത്.

For All Latest Updates

ABOUT THE AUTHOR

...view details