വാഷിങ്‌ടണ്‍: അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെ പൊലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചെന്ന് നടന്‍ കെന്‍ഡ്രിക് സാംപ്‌സണ്‍. ഇന്‍സ്റ്റഗ്രാം പേജിലൂടെ ആക്രമണത്തിന്‍റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു. പ്രതിഷേധക്കാരെ തടയുന്നതിന് പൊലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ വര്‍ഷിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണം; പ്രതിഷേധത്തിനിടെ പൊലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചെന്ന് നടന്‍ കെന്‍ഡ്രിക് സാംപ്‌സണ്‍ - കെന്‍ഡ്രിക് സാംപ്‌സണ്‍
ഇന്‍സ്റ്റഗ്രാം പേജിലൂടെ ആക്രമണത്തിന്‍റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു
മിനിയാപൊളിസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡ് എന്ന നാല്‍പത് വയസുകാരന്‍റെ മരണത്തെ തുടര്‍ന്നാണ് അമേരിക്കയിലെ നഗരങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. അമേരിക്കയില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന വംശീയവെറിയുടെ അവസാന ഇരയാണ് ജോര്‍ജ് ഫ്ലോയിഡ്. മോഷണക്കേസില്‍ പ്രതിയാണെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ജോര്‍ജ് ഫ്ലേയിഡിന്‍റെ തല പൊലീസുകാരന്‍ കാല്‍മുട്ടിനിടയില്‍ വച്ച് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വെളുത്ത വര്‍ഗക്കാരെ പൊലീസ് ഇത്തരത്തില്‍ ആക്രമിക്കുന്നത് എങ്ങും കാണാന്‍ കഴിയില്ല. ഞങ്ങള്‍ മാസ്‌കുകള്‍ വച്ച് ആയുധങ്ങളില്ലാതെയാണ് ഇവിടെയെത്തിയത്. നീതി ലഭിക്കുന്നത് വരെ സമാധാനമായി ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.