കേരളം

kerala

ETV Bharat / sitara

ലിജോ തിരിച്ചെത്തിയിരിക്കുന്നു, അതേ മാജിക്കും ഭ്രാന്തുമായി - lijo jose pellissery's new movie jellykkettu'

എസ് ഹരീഷിന്‍റെ മാവോയിസ്റ്റ് എന്ന കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എസ് ഹരീഷും കെ പി ജയകുമാറും ചേര്‍ന്നാണ് ജല്ലിക്കെട്ടിന്‍റെ തിരക്കഥയൊരുക്കുന്നത്.

ലിജോ തിരിച്ചെത്തിയിരിക്കുന്നു, അതേ മാജിക്കും ഭ്രാന്തുമായി

By

Published : Jun 20, 2019, 12:32 PM IST

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രം ജെല്ലിക്കെട്ടിനെ പുകഴ്ത്തി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കിടയിലാണ് ഗീതു ചിത്രത്തിന്‍റെ പ്രധാന ഭാഗങ്ങൾ കണ്ടത്. ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപും ഗീതുവിന് ഒപ്പമുണ്ടായിരുന്നു.

തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ചിത്രത്തെ കുറിച്ചുള്ള തന്‍റെ ആദ്യപ്രതികരണം ഗീതു രേഖപ്പെടുത്തിയിരിക്കുന്നത്. 'ജല്ലിക്കെട്ട് വളരെയധികം ഇഷ്ടപ്പെട്ടു. ലിജോ തിരിച്ചെത്തിയിരിക്കുന്നു, തന്‍റെ മാജിക്കും ഭ്രാന്തുമായി', ലിജോയ്ക്കും അനുരാഗ് കശ്യപിനും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് ഗീതു കുറിച്ചു. ചിത്രത്തിലെ ഹൈലൈറ്റ് രംഗങ്ങള്‍ കണ്ട പൃഥിരാജും, ഇന്ദ്രജിത്തും സിനിമയെ പ്രശംസിച്ച് നേരത്തെ രംഗത്ത് വന്നിരുന്നു. ‘ഔട്ട്സ്റ്റാന്‍റിങ്’ എന്നാണ് ഇന്ദ്രജിത്ത് ജല്ലിക്കെട്ടിനെ വിശേഷിപ്പിച്ചത്.

വിനായകൻ, ആന്‍റണി വർഗീസ്, സാബുമോൻ തുടങ്ങിയവരാണ് ജെല്ലിക്കെട്ടിലെ പ്രധാന താരങ്ങൾ. സമകാലിക സിനിമയെ വേറിട്ട വഴിയിലൂടെ നടത്തിച്ച ലിജോയുടെ ഓരോ ചിത്രങ്ങൾക്കായും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറ്. ലിജോയുടെ മറ്റ് ചിത്രങ്ങളെ പോലെ തന്നെ വ്യത്യസ്തമായ പ്രമേയമാണ് ജല്ലിക്കെട്ടിലും വിഷയമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് ഡെറ്റ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ABOUT THE AUTHOR

...view details