കേരളം

kerala

ETV Bharat / sitara

ജിന്നാകാന്‍ ഒരുങ്ങി സൗബിന്‍ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ദുല്‍ഖര്‍ - ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഹാസ്യപശ്ചാത്തലത്തിലുള്ള ജിന്ന് ഒരുക്കുന്നത് സിദ്ധാര്‍ത്ഥ് ഭരതന്‍

ജിന്നാകാന്‍ ഒരുങ്ങി സൗബിന്‍ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ദുല്‍ഖര്‍

By

Published : May 6, 2019, 10:39 AM IST

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിറും നിമിഷാ സജയനും പ്രധാന കഥാപാത്രങ്ങളാകുന്നു. ജിന്ന് എന്ന് പേരിട്ട ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് പുറത്തിറക്കിയത്. ചാര്‍ളിയുടെ വിജയത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനെ ആരാധകര്‍ ഒന്നടങ്കം സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് ജിന്ന്. ഇതേ പേരുള്ള സിനിമയുടെ പോസ്റ്റര്‍ കൂടി താരം പുറത്തുവിട്ടതോടെ പോസ്റ്റ് വൈറലായി. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലി എന്ന സിനിമയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ് ജിന്നിന്‍റെ രചയിതാവ്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. പ്രശാന്ത് പിള്ള സംഗീതവും, ഭവന്‍ ശ്രീകുമാര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഡി ഫോര്‍ട്ടീന്‍ എന്റര്‍ടെയിന്‍മെന്‍റാണ് ജിന്ന് നിര്‍മ്മിക്കുന്നത്.

വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രത്തിന് ശേഷമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ പുതിയ സിനിമയുമായി എത്തുന്നത്. ഹാസ്യപശ്ചാത്തലത്തിലുള്ള സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.

ABOUT THE AUTHOR

...view details