കേരളം

kerala

ETV Bharat / sitara

മെഗാസ്റ്റാറിന്‍റെ 'പുഴു' ഫസ്റ്റ് ലുക്ക് പുറത്ത് - ഫസ്റ്റ് ലുക്ക്

മമ്മൂക്കയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്ററിൽ തോക്കേന്തി മമ്മൂട്ടി

first look poster of mammoottys puzhu movie out  mammootty  mammootty's puzhu movie first look poster out  puzhu movie first look  puzhu movie first look out  പുഴു ഫസ്റ്റ് ലുക്ക് പുറത്ത്  പുഴു  puzhu  puzhu movie  പുഴു സിനിമ  മമ്മൂട്ടിയുടെ പുഴു  മമ്മൂക്കയുടെ പുഴു  മമ്മൂട്ടിയുടെ പുഴു ഫസ്റ്റ് ലുക്ക് പുറത്ത്  മമ്മൂക്കയുടെ പുഴു ഫസ്റ്റ് ലുക്ക് പുറത്ത്  മെഗാസ്റ്റാറിന്‍റെ പുഴു ഫസ്റ്റ് ലുക്ക് പുറത്ത്  ഫസ്റ്റ് ലുക്ക്  first look
first look poster of mammootty's puzhu movie out

By

Published : Sep 18, 2021, 11:04 PM IST

മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന 'പുഴു' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. തോക്കേന്തിയാണ് മമ്മൂക്ക പോസ്റ്ററിൽ എത്തുന്നത്.

നവാഗതയായ രത്തീന ഷർഷാദാണ് ചിത്രത്തിന്‍റെ സംവിധാനം. സിന്‍ സില്‍ സെല്ലുലോയ്‌ഡിന്‍റെ ബാനറില്‍ എസ്. ജോര്‍ജ് നിർമിക്കുന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാണവും വിതരണവും ഏറ്റെടുത്തിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ ഫിലിംസാണ്.

ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിത സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി പ്രമുഖരായ താര നിര തന്നെ പുഴുവിന്‍റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്.

ALSO READ:മുടി വെട്ടി, ക്ലീൻ ഷേവിൽ 'പുഴു'വിനായി മമ്മൂട്ടി ഒരുങ്ങി; പുത്തൻ ഗെറ്റപ്പിലും ചുള്ളൻ ലുക്ക്

ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം രചനയില്‍ പങ്കാളികളാകുന്നു. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ABOUT THE AUTHOR

...view details