ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായി രജീഷ വിജയന്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫൈനല്‍സ്. സസ്‌പെന്‍സ് നിറഞ്ഞ ചിത്രത്തിന്‍റെഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.നടി രജീഷ വിജയനും ഫേസ്ബുക്കിലൂടെപോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.
ഹെല്‍മെറ്റണിഞ്ഞ് സൈക്കിളോടിക്കുന്ന ആലീസായി രജീഷ - രജീഷ വിജയൻ
ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ഫൈനല്‍സ് എന്ന ചിത്രത്തില്‍ രജീഷയെത്തുന്നത്. ആലീസ് എന്നാണ് രജീഷയുടെ കഥാപാത്രത്തിന്‍റെ പേര്.
തികച്ചും പുതിയ ഒരു ശ്രമമാണിതെന്നും സൈക്ലിസ്റ്റായ ആലീസിന് ജീവനേകാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ താനെന്നും രജീഷ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളിലായി പുറത്തുവിടുമെന്നും താരം പറഞ്ഞു.
'ജൂണ്‍' എന്ന സിനിമയ്ക്ക്ശേഷം രജീഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. ഒരു സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമായ ഫൈനല്‍സിന്‍റെരചനയും സംവിധാനവും നിര്‍വഹിക്കുന്നത് നടി മുത്തുമണിയുടെ ഭര്‍ത്താവ് പി.ആര്‍. അരുണ്‍ ആണ്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തീവണ്ടി എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോന്‍ ആണ് ഫൈനല്‍സിനായി സംഗീതം ഒരുക്കുന്നത്.