അന്തരിച്ച പ്രശ്സത സംവിധായകൻ എം ജെ രാധാകൃഷ്ണന് ആദരാഞ്ജലി നേർന്ന് സിനിമാ ലോകം. വാണിജ്യ സിനിമകൾക്കപ്പുറം സമാന്തര ചിത്രങ്ങൾക്കൊപ്പം സഞ്ചരിച്ച അദ്ദേഹത്തിന്‍റെ അന്ത്യം സിനിമാ ലോകത്തിന് തീരാനഷ്ടമാണ്. അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ കരുൺ, ജയരാജ്, ഡോ. ബിജു തുടങ്ങി നിരവധി പ്രതിഭാധനരായ സംവിധായകരുടെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച എം.ജെയുടെ ദൃശ്യങ്ങളില്‍ എന്നും ജീവൻ തുടിച്ച് നിന്നിരുന്നു.
എം ജെ രാധാകൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം - എം ജെ രാധാകൃഷ്ണൻ
ഏഴ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹനായ എം.ജെ.രാധാകൃഷ്ണൻ 75 ഓളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്
ഏഴ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹനായ എം.ജെ.രാധാകൃഷ്ണൻ 75 ഓളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ദേശാടനം (1996), കരുണം (1999), അടയാളങ്ങൾ (2007), ബയോസ്‌കോപ് ( 2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്‍റെ നിറം (2011), കാട് പൂക്കുന്ന നേരം (2016) എന്നീ ചിത്രങ്ങൾക്കായിരുന്നു സംസ്ഥാന പുരസ്‌കാരം. രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ച നിരവധി ചിത്രങ്ങൾ കാൻ, ടൊറന്‍റോ, ചിക്കാഗോ, റോട്ടർഡാം മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മരണസിംഹാസനം എന്ന ചിത്രം കാൻ പുരസ്‌കാരം നേടി. അതിലൂടെ ഗോൾഡൻ ക്യാമറ അവാർഡും അദ്ദേഹം നേടി. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഓള് ആണ് അവസാന ചിത്രം.
മഞ്ജു വാര്യർ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആഷിഖ് അബു, നിവിൻ പോളി, ഗീതു മോഹൻദാസ്, ഫെഫ്ക സംഘടന, സംവിധായകൻ മധുപാൽ, ലാൽ ജോസ് തുടങ്ങി നിരവധിയേറെ പേരാണ് എം ജെ രാധാകൃഷ്ണന്‍റെ ഓർമ്മകൾക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിച്ചിരിക്കുന്നത്.