കേരളം

kerala

ETV Bharat / sitara

ഇത് ഇരട്ടനികുതി; വിനോദ നികുതിക്കെതിരെ സിനിമാ സംഘടനകൾ രംഗത്ത് - കേരള ബജറ്റ്

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പത്ത് ശതമാനം നിരക്ക് വര്‍ധനവ് വലിയൊരു തുകയാണ്. ഇത് കുടുംബപ്രേക്ഷകരെ തിയേറ്ററില്‍ നിന്നും അകറ്റാൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.

ഫയല്‍ ചിത്രം

By

Published : Feb 1, 2019, 5:48 PM IST

കൊച്ചി: സിനിമ ടിക്കറ്റുകൾക്ക് മേലെ ചരക്ക് സേവന നികുതിക്ക് പുറമെ വിനോദ നികുതി കൂടി ഏർപ്പെടുത്താനുളള ബജറ്റ് നിർദ്ദേശത്തിനെതിരെ സിനിമാ സംഘടനകൾ രംഗത്ത്. ഇത് ചലച്ചിത്ര രംഗത്തിന്‍റെയും മലയാള സിനിമയുടെയും നാശത്തിന് കാരണമാകുമെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു.

തോമസ് ഐസക് പറഞ്ഞ വാക്ക് മാറ്റിയെന്നാണ് നിർമ്മാതാവായ സുരേഷ് കുമാർ ഇതിനോട് പ്രതികരിച്ചത്. “ചരക്ക് സേവന നികുതി കേന്ദ്ര സർക്കാർ 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി കുറച്ചതോടെ ഒരാശ്വാസം ലഭിച്ചതായിരുന്നു. അതാണിപ്പോൾ ഇങ്ങിനായിരിക്കുന്നത്. ജിഎസ്‌ടി വന്നാൽ പിന്നെ വിനോദ നികുതി ഏർപ്പെടുത്തില്ലെന്ന് വാഗ്ദാനം ചെയ്തത് തോമസ് ഐസകാണ്. എന്നാലിപ്പോൾ അത് മാറ്റി. ഇത് ഇരട്ടനികുതിയാണ്. വൺ ഇന്ത്യ, വൺ ടാക്സ് എന്ന് പറഞ്ഞിട്ട് സംസ്ഥാന സർക്കാർ തന്നെ അതിൽ വെളളം ചേർക്കുകയാണെ്”, അദ്ദേഹം പറഞ്ഞു.

“ടിക്കറ്റുകൾക്ക് വിനോദ നികുതി ഏർപ്പെടുത്തുന്നത് സിനിമ രംഗത്ത് നിർമ്മാതാക്കളെയും തിയേറ്റർ ഉടമകളെയും വലിയ തോതിൽ ദോഷകരമായി ബാധിക്കും,” എന്നാണ് ഫിലിം എക്സിബിറ്റേർസ് ഫെഡറേഷന്‍റെ നേതാവായ ലിബർട്ടി ബഷീർ പറഞ്ഞത്. ഈ തീരുമാനവുമായി മുന്നോട്ട് പോയാൽ തിയേറ്ററുകൾ അടച്ചിട്ട് സമരം ചെയ്യുമെന്നും ബഷീർ പറഞ്ഞു.

``കുറഞ്ഞ നിരക്കിൽ സിനിമ കാണാൻ ആഗ്രഹിക്കുന്നവരെയും നിർമ്മാതാക്കളെയും തിയേറ്റർ ഉടമകളെയും അതുവഴി സിനിമ വ്യവസായത്തെ മൊത്തമായും ബാധിക്കുന്നതാണ് ഈ നികുതി നിർദ്ദേശം. സിനിമാ രംഗത്തെ വിവിധ സംഘടനകളുടെ നേതാക്കൾ അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെയും മന്ത്രിയെയും കാണും. തിരുത്തലുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ,” എന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

അതേസമയം കഴിഞ്ഞ വർഷം മലയാള സിനിമയിൽ 600 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ലിബർട്ടി ബഷീർ പറഞ്ഞു. 2018 ൽ 155 ചിത്രങ്ങൾ റിലീസ് ചെയ്തെന്നും അതിൽ 22 എണ്ണമാണ് വിജയിച്ചതെന്നും സുരേഷ് കുമാർ പറഞ്ഞപ്പോൾ 16 എണ്ണം മാത്രമേ തിയേറ്ററിൽ ഓടിയുളളൂ എന്നാണ് ലിബർട്ടി ബഷീർ പറഞ്ഞത്.


ABOUT THE AUTHOR

...view details