രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്നും കെ.കെ ശൈലജയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയ സംഘപരിവാരങ്ങളെ ട്രോളി റിമ കല്ലിങ്കലും. ഇന്നലെ വരെ ശൈലജ ടീച്ചറെ വിമര്‍ച്ചവരാണ് ഇപ്പോള്‍ പിന്തുണയായി എത്തിയിരിക്കുന്നതെന്ന് ആരോപിച്ച് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചലചിത്ര താരം റിമ കല്ലിങ്കല്‍ തന്‍റെ ഫേയ്‌ബുക്ക് പേജില്‍ സംഘികളെ പരിഹസിച്ച് ട്രോള്‍ പോസ്റ്റ് ചെയ്‌തത്. 'അതിനിടയില്‍ ചിലര്‍; മാളികപുറത്തമ്മ കഴിഞ്ഞാല്‍ എനിക്കെന്‍റെ ടീച്ചറമ്മ ആയിരുന്നു' എന്ന മീം 'ഒന്നു പോയി തരമോ' എന്ന തലക്കെട്ടോടെയാണ് റിമ പങ്കുവെച്ചത്.
ശൈലജ ടീച്ചര്‍ക്ക് വേണ്ടി കരഞ്ഞ സംഘികളെ ട്രോളി റിമ കല്ലിങ്കല്‍ - പിണറായി വിജയന്‍ മന്ത്രിസഭ
'മാളികപുറത്തമ്മ കഴിഞ്ഞാല്‍ എനിക്കെന്‍റെ ടീച്ചറമ്മ ആയിരുന്നു' എന്ന മീം 'ഒന്നു പോയി തരമോ' എന്ന തലക്കെട്ടോടെയാണ് റിമ പങ്കുവെച്ചത്.
നേരത്തെ പിണറായി മന്ത്രിസഭയില്‍ നിന്നും ശൈലജ ടീച്ചറെ ഒഴിവാക്കിയില്‍ റിമ കല്ലുങ്കല്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പെണ്ണിനെന്താ കുഴപ്പം? റെക്കോഡ് ഭൂരിപക്ഷവും അഞ്ച് വര്‍ഷം ലോകോത്തര നിലവാരിത്തിലുള്ള സേവനം കാഴ്‌ചവെച്ചിട്ടും സിപിഎം സ്ഥാനം നല്‍കിയില്ലെങ്കില്‍ പിന്നെ എന്തിനാണ് സാധിക്കുക. പാര്‍ട്ടിയുടെ മനുഷ്യത്വം നിറഞ്ഞ മുഖമായതിന്, നിങ്ങളുടെ കഠിനാധ്വാനത്തിന് ഈ ജനവിധി നിങ്ങള്‍ക്കുള്ളതായിരുന്നുവെന്ന കുറിപ്പിനൊപ്പം ശൈലജ ടീച്ചറിനെ തിരിച്ച് കൊണ്ട് വരണമെന്ന ഹാഷ്‌ടാഗോടെ റിമ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ശൈലജ ടീച്ചര്‍ ഗൗരിയമ്മയ്‌ക്കൊപ്പം ഇരിക്കുന്ന ഒരു ചിത്രവും റിമ ഫേയ്‌ബുക്കില്‍ പങ്കുവെച്ചിരുന്നു.