കേരളം

kerala

ETV Bharat / sitara

'ചാണകമാണെന്ന് അറിഞ്ഞില്ല'; ബിജു മേനോനും പ്രിയ വാര്യർക്കും നേരേ പ്രതിഷേധം

മലയാളികളുടെ മതേതരമനസ്സുകളില്‍ ഒരു സ്ഥാനമുണ്ട്, ഇത്തരക്കാരുടെ വക്കാലത്ത് പിടിച്ച് അത് കളയരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായങ്ങള്‍ ഉയരുന്നു. എന്നാൽ പിന്തുണയറിയിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ബിജു മേനോന്‍, സുരേഷ് ഗോപി, പ്രിയ വാര്യര്‍

By

Published : Apr 19, 2019, 11:19 AM IST

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നടന്‍ സുരേഷ് ഗോപിക്ക് വോട്ട് തേടിയ നടന്‍ ബിജു മേനോനും പ്രിയ വാര്യര്‍ക്കുമെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം. താരങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയാണ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ സിനിമകൾക്ക് തരുന്ന പിന്തുണ സുരേഷ് ഗോപിയെ പോലുള്ള വർഗീയവാദികളെ പിന്തുണച്ചാൽ തരുമെന്ന് കരുതേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

പ്രിയ വാര്യർക്കെതിരെയുള്ള കമൻ്റുകൾ

'ചാണകക്കുഴിയില്‍ വീണാല്‍ പിന്നെ മലയാളികള്‍ മാറ്റി നിര്‍ത്തു'മെന്നാണ് കമൻ്റുകളിൽ അധികവും. 'മലയാളികളുടെ മതേതരമനസ്സുകളില്‍ ഒരു സ്ഥാനമുണ്ട്, ഇത്തരക്കാരുടെ വക്കാലത്തുപിടിച്ചു അത് കളയരുതെന്നും' ചിലർ പറയുന്നു. എന്നാൽ താരങ്ങൾക്ക് പിന്തുണയറിയിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ആരെ പിന്തുണക്കണമെന്നത് അവരുടെ ഇഷ്ടമാണെന്നും അതിൽ മറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു.

തൃശൂരില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് പ്രിയ വാര്യർ സുരേഷ് ഗോപിക്ക് പിന്തുണയറിയിച്ചത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും ബിജെപിയെ അനുകൂലിച്ച് പ്രിയ വാര്യര്‍ രംഗത്തെത്തിയിരുന്നു. തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ബിജു മേനോന്‍ പങ്കെടുത്തത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിൻ്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നുമാണ് ബിജു മേനോന്‍ പറഞ്ഞത്.

ABOUT THE AUTHOR

...view details