ഈ മാസം 12നാണ് തലൈവയുടെ പിറന്നാൾ. സൂപ്പർസ്റ്റാറിന്‍റെ അറുപത്തിയെട്ടാം ജന്മദിനം പതിവുപോലെ ഗംഭീരമാക്കുകയാണ് ആരാധകരും. പിറന്നാൾ ദിനത്തിന് മുന്നോടിയായി എഴുപത് ദിവസം നീണ്ട ആഘോഷപരിപാടികൾക്ക് രാജ്യത്തുടനീളമുള്ള രജനീകാന്ത് ഫാൻസ് അസോസിയേഷനും ഒരുങ്ങിക്കഴിഞ്ഞു.
ഇന്നലെ ചെന്നൈയിലെ സെയ്‌ദാപേട്ട് ഗംഗൈ അമ്മൻ കോവിലിലും താരത്തിന് വേണ്ടി പ്രാർഥനാ ചടങ്ങുകളും ആഘോഷങ്ങളും നടന്നിരുന്നു.
സ്റ്റൈല്‍ മന്നന്‍റെ പിറന്നാൾ പൊടിപൊടിക്കാനൊരുങ്ങി ആരാധകർ - 68th birthday of super star
എഴുപത് ദിവസം നീണ്ട ആഘോഷപരിപാടികളാണ് സൂപ്പർസ്റ്റാറിന്‍റെ പിറന്നാൾ ദിനത്തിന് മുന്നോടിയായി ഒരുക്കിയിരിക്കുന്നത്.

"പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഭക്ഷണവും മറ്റ് സൗജന്യങ്ങളും നൽകി വരികയാണ്. ഡിസംബർ 12ന് വലിയ ആഘോഷ പരിപാടികളാണ് തീരുമാനിച്ചിരിക്കുന്നതും. കൂടാതെ, രജനീസാറിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്," ചെന്നൈ വെസ്റ്റ് ജില്ലാ സെക്രട്ടറി രവിചന്ദ്രൻ പറഞ്ഞു. ഒപ്പം, അടുത്ത വർഷം തലൈവർ രാഷ്‌ട്രീയത്തിലെത്തുമെന്നുമുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവക്കുന്നുണ്ട്. കമൽഹാസനോട് ചേർന്ന് പ്രവൃത്തിക്കാൻ രജനിക്ക് താൽപര്യമുണ്ടെങ്കിൽ അതിൽ തങ്ങൾക്ക് സന്തോഷമേയുള്ളുവെന്നും രവിചന്ദ്രൻ വ്യക്തമാക്കി.
ജനുവരിയിൽ റിലീസിനെത്തുന്ന സൂപ്പർസ്റ്റാറിന്‍റെ പുതിയ ചിത്രം 'ദർബാറി'നായുള്ള കാത്തിരിപ്പിലാണ് ആരാധകർ.