കേരളം

kerala

ETV Bharat / sitara

'ലൈൻ ഉണ്ടെങ്കിൽ ഇപ്പോ പറഞ്ഞേക്കണം; പറയാതെ കെട്ടിയാൽ പ്രാകി കൊല്ലും' ഉണ്ണി മുകുന്ദന് ആരാധികയുടെ മുന്നറിയിപ്പ് - unni mukundan

പെട്ടെന്നൊന്നും വിവാഹം കഴിക്കാൻ പ്ലാൻ ഇല്ലെന്നും എന്തൊക്കെയായാലും പ്രാകരുതെന്നും പോസ്റ്റിന് ഉണ്ണി മുകുന്ദൻ മറുപടി നൽകി.

unni1

By

Published : Apr 12, 2019, 11:07 AM IST

കഴിഞ്ഞ ദിവസമാണ് യുവതാരം സണ്ണി വെയ്ന്‍ വിവാഹിതനായത്. ഗുരാവായൂരില്‍ നടന്ന വിവാഹത്തിൻ്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോഴാണ് സംഭവം മാധ്യമങ്ങളും ആരാധകരും അറിയുന്നത്. ഇതോടെ സണ്ണി വെയ്ൻ്റെ ആരാധികമാരെല്ലാം കടുത്ത നിരാശയിലാണ്. ഈ സമയത്താണ് ഉണ്ണി മുകുന്ദനെ കളിയാക്കി താരത്തിൻ്റെ ആരാധികയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് ഉണ്ണി മുകുന്ദൻ മറുപടിയും നൽകിയിട്ടുണ്ട്.

'ഉണ്ണി മുകുന്ദനോടാണ്...

വല്ല ലൈനോ, കല്യാണം കഴിക്കാന്‍ പാകത്തിലുള്ള ബാല്യകാല സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ ഇപ്പൊ പറഞ്ഞോണം.. അല്ലാതെ പെട്ടൊന്നൊരീസം ഇങ്ങനെ ഗുരുവായൂര് പോയി താലികെട്ടീന്നെങ്ങാനും അറിഞ്ഞാല്‍ താങ്കളുടെ അടുത്ത അഞ്ച് തലമുറയെ ഞാന്‍ പ്രാകി നശിപ്പിച്ച് കളയും...ങാ!!!!' അഞ്ജന എലിസബത്ത് സണ്ണി എന്ന പെണ്‍കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. 'എന്നാലും എൻ്റെ സണ്ണിച്ചായൻ' എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിന് ഉണ്ണി മുകുന്ദൻ്റെ മറുപടി ഇതായിരുന്നു. 'ഒരു ഫോര്‍വേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാന്‍ മികച്ച ഒരിത്.
'ലൈന്‍' എന്ന് പറഞ്ഞത് ഞാന്‍ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയെ ക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല അഞ്ജന, പിന്നെ ബാല്യകാല സുഹൃത്തുക്കള്‍ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടന്നൊന്നും പ്ലാന്‍ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത്?? അതൊക്കെ കൊഞ്ചം ഓവര്‍'. 'എത്ര മനോഹരമായ ആചാരങ്ങൾ' എന്ന് ഹാഷ് ടാഗും പോസ്റ്റിൻ്റെ കൂടെ താരം ചേർത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details