‘കുമ്പളങ്ങി നൈറ്റ്സി’ന്‍റെ വിജയത്തിന് ശേഷം ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും വീണ്ടും നിർമാതാക്കളാവുന്നു. വർക്കിംഗ് ക്ലാസ്സ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രത്തിന് 'തങ്കം' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ഫഹദും ജോജുവും ദിലീഷ് പോത്തനും ഒന്നിക്കുന്ന ‘തങ്കം’ വരുന്നു - ഫഹദ് ഫാസില്‍ തങ്കം
ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കരനാണ്.
ഷഹീത് അറാഫത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2017ല്‍ പുറത്തിറങ്ങിയ 'തീരം' ആണ് ആറാഫത്തിന്‍റെ അവസാന ചിത്രം. ഫഹദിനും ജോജുവിനുമൊപ്പം ദിലീഷ് പോത്തനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്യാം പുഷ്കരന്‍റേതാണ് തിരക്കഥ. ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ബിജിപാലാണ്. 2020ൽ ചിത്രം തിയേറ്ററുകളിലെത്തും.
ദിലീഷ് പോത്തനും ഫഹദ് ഫാസിലും ചേർന്നാണ് ചിത്രത്തിന്‍റെ ആദ്യ പോസ്റ്റർ ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്. ''ഞങ്ങളുടെ രണ്ടാമത്തെ നിര്‍മാണ സംരഭമാണ് തങ്കം. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സുമായി ചേര്‍ന്ന് തന്നെ. വളരെ കാലമായുള്ള സുഹൃത്തും സഹപ്രവര്‍ത്തകനുമായ അറാഫത്താണ് തങ്കം സംവിധാനം ചെയ്യുന്നത്. ഫഹദും ജോജുവും ഞാനും പ്രധാന വേഷങ്ങളിലെത്തുന്നു. അണിയറക്കാര്‍ നിങ്ങള്‍ക്ക് മുന്‍ പരിചയമുള്ളവര്‍ തന്നെ'', പോസ്റ്റർ പങ്കുവച്ച് കൊണ്ട് ദിലീഷ് പോത്തൻ കുറിച്ചു.