കുറച്ച് ദിവസം മുൻപാണ് ബോളിവുഡ് നടി രാഖി സാവന്ത് താൻ വിവാഹിതയായ വിവരം ആരാധകരുമായി പങ്കുവെച്ചത്. പ്രവാസി വ്യവസായി റിതേഷ് ആണ് തന്‍റെ ഭർത്താവെന്നും അദ്ദേഹത്തിന്‍റെ സ്വകാര്യത മാനിച്ച് ചിത്രങ്ങൾ പുറത്തുവിടുന്നില്ലെന്നും രാഖി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രാഖിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ കാമുകൻ ദീപക് കലാൽ.
വിവാഹ വാഗ്ദാനം നല്‍കി നാല് കോടി തട്ടി; രാഖിക്കെതിരെ മുൻ കാമുകൻ - വിവാഹ വാഗ്ദാനം നല്‍കി നാല് കോടി തട്ടി; രാഖിക്കെതിരെ മുൻ കാമുകൻ
കോമഡി വൾഗർ വീഡിയോകളിലൂടെ ഇന്‍റർനെറ്റ് സെൻസേഷനായി മാറിയ വ്യക്തിയാണ് ദീപക് കലാല്‍
വിവാഹ വാഗ്ദാനം നൽകി രാഖി തന്‍റെ പക്കൽ നിന്ന് നാല് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് ദീപകിന്‍റെ ആരോപണം. പണം തിരിച്ച് തന്നില്ലെങ്കിൽ ജീവിതം നശിപ്പിക്കുമെന്ന് ദീപക് പറയുന്നു. ഒന്നുമറിയാത്ത പോലെ മധുവിധു ആഘോഷിക്കുകയാണ് രാഖിയെന്നും ദീപക് പറഞ്ഞു. നാല് ദിവസത്തിനുള്ളിൽ പണം തിരിച്ചുതരണമെന്ന് ദീപക് ആവശ്യപ്പെടുന്നുണ്ട്.
നേരത്തെ ദീപകിനെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നതെന്ന് രാഖി പറഞ്ഞിരുന്നു. എന്നാൽ അയാൾക്ക് എന്തോ ഗുരുതര രോഗമുണ്ടെന്നും വിവാഹം കഴിച്ചാൽ താൻ വിധവയാകുമെന്നും പറഞ്ഞ് രാഖി വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. പിന്നീടാണ് റിതേഷുമായുള്ള വിവാഹക്കാര്യം രാഖി വെളിപ്പെടുത്തിയത്. ഇതെല്ലാം രാഖിയുടെ നാടകങ്ങളാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.