വേലൈക്കാരൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ശിവകാര്‍ത്തികേയനും ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. കോമഡിക്കും ആക്ഷനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ട്രെയിലറിന് മികച്ച പ്രതികരണമാണ് താരങ്ങളുടെ ആരാധകരില്‍ നിന്നും ലഭിക്കുന്നത്. എം.രാജേഷ് സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ്ഹോപ് തമിഴയാണ്. രാധിക ശരത്കുമാർ, സതീഷ്, യോഗി ബാബു തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
ശിവകാര്‍ത്തികേയന്‍ - നയന്‍താര കോമ്പിനേഷനില്‍ മിസ്റ്റര്‍ ലോക്കലിന്‍റെ കിടുക്കന്‍ ട്രെയിലര്‍ - മിസ്റ്റര്‍ ലോക്കല്‍
വേലൈക്കാരന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. കോമഡിക്കും ആക്ഷനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര അണിനിരക്കുന്നു
ശിവകാര്‍ത്തികേയന്‍-നയന്‍താര കോമ്പിനേഷനില്‍ മിസ്റ്റര്‍ ലോക്കലിന്‍റെ കിടുക്കന്‍ ട്രെയിലര്‍
ഇരുവരുമൊന്നിച്ച വേലൈക്കാരന് സമ്മിശ്രപ്രതികരണമാണ് തിയ്യറ്ററിൽ ലഭിച്ചത്. മാത്രമല്ല നയൻതാരയുടെ അവസാനം ഇറങ്ങിയ ഹൊറര്‍ ചിത്രം ഐറ തരംഗമായിരുന്നു. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നയൻസും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹനിശ്ചയത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.