കണ്ണൂർ ആർ.ടി ഓഫിസിൽ അതിക്രമം നടത്തിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്‌ത ഇ ബുൾ ജെറ്റ് - യൂട്യൂബ് വ്ളോഗര്‍മാരായ എബിൻ, ലിബിൻ എന്നിവർക്ക് പിന്തുണയുമായി സംവിധായകനും നടനുമായ ജോയ് മാത്യു.
കുട്ടികൾ ചില്ലറക്കാരല്ലെന്നും ഇ ബുൾ ജെറ്റ് പൊളിയാണെന്നും വ്ളോഗർമാരെ പിന്തുണച്ച് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറയുന്നു. വ്ളോഗർമാരുടെ പ്രതിഷേധത്തിന് പുതുമണ്ണിന്‍റെ മണമുണ്ടെന്നും പരാമര്‍ശമുണ്ട്.
ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
കുട്ടികൾ ചില്ലറക്കാരല്ല
ഈ ബുൾ ജെറ്റ് പൊളിയാണ് -
മാമൂൽ സാഹിത്യവും
മാമാ പത്രപ്രവർത്തനവും
ഈ പിള്ളേർ ഉഴുതുമറിക്കുകയാണ് .
ഇതിനൊരു പുതുമണ്ണിന്‍റെ മണമുണ്ട്.
ഇ ബുൾ ജെറ്റിന് പിന്തുണയുമായി ജോയ് മാത്യു Also Read: ഇ ബുൾ ജെറ്റിന് 14 ദിവസം ജയില്‍ : ഇളകി മറിഞ്ഞ് സോഷ്യല്‍ മീഡിയ
കണ്ണൂർ ഇരിട്ടി കിളിയന്തറ സ്വദേശികളും സഹോദരങ്ങളുമായ ഇരുവരെയും കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിട്ടുണ്ട്.
നികുതി അടച്ചില്ല, അനുമതിയില്ലാതെ വാഹനത്തിന്‍റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി തുടങ്ങി ഒൻപത് കുറ്റങ്ങൾ ചുമത്തിയാണ് മോട്ടോർ വെഹിക്കിൾ വിഭാഗം കഴിഞ്ഞ ദിവസം വ്‌ളോഗർമാരുടെ വാഹനം പിടിച്ചെടുത്തത്.
വ്ളോഗർമാരോട് തിങ്കളാഴ്‌ച രാവിലെ ആർ.ടി ഓഫിസിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇന്ന് ഓഫിസിലെത്തിയ ഇവര്‍ ആർ.ടി.ഒയുമായുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു.
തുടര്‍ന്ന് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതിനിടെ വ്ളോഗർമാര്‍ ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു.