കേരളം

kerala

ETV Bharat / sitara

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഭാഗ്യമായി സോനം, ക്യാപ്റ്റനായി ദുല്‍ഖർ - ദുല്‍ഖർ സല്‍മാൻ

അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

zoya factor

By

Published : Aug 29, 2019, 2:51 PM IST

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖറിന്‍റെ ബോളിവുഡ് ചിത്രം ‘സോയ ഫാക്റ്ററി’ന്‍റെ ട്രെയിലർ എത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുൽഖർ ‘ദ സോയ ഫാക്റ്ററി’ൽ അഭിനയിക്കുന്നത്. ദുൽഖറിന്‍റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ‘ദ സോയ ഫാക്റ്റർ’. സോനം കപൂറാണ് ചിത്രത്തിൽ ദുൽഖറിന്‍റെ നായികയാവുന്നത്. സോയ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സോനം അവതരിപ്പിക്കുന്നത്.

പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ നിർമാതാക്കൾ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആണ്. അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച സോയ സൊളാങ്കി എന്ന പെണ്‍കുട്ടി, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ടീമിന്‍റെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. പ്രദ്യുമ്നൻ സിങ്ങാണ് സോയ ഫാക്ടറിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 20ന് ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രത്തിനായി ക്രിക്കറ്റ് പരിശീലനം നടത്തുന്ന ദുൽഖർ സൽമാന്‍റെ ചിത്രങ്ങൾ നേരത്തെ ആരാധകർ ഏറ്റെടുത്തിരുന്നു. കൊച്ചിയിലെ കൗണ്ടി ഇൻഡോർ നെറ്റ്സിലായിരുന്നു താരം കഠിന പരിശീലനം നടത്തിയത്. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുൽഖറിന് പരിശീലനം നൽകിയത്.

ABOUT THE AUTHOR

...view details