Bro Daddy making video : ലൂസിഫറിന് (Lucifer) ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്‌ത കോമഡി എന്‍റര്‍ടെയ്‌നർ ചിത്രം ബ്രോ ഡാഡിയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. നാലര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസാണ് പങ്കുവച്ചത്. മേക്കിങ് വീഡിയോ സെഗ്‌മെന്‍റ് വണ്‍ എന്ന പേരിലാണ് വീഡിയോ. ഷൂട്ടിങ് ലൊക്കേഷനില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനും (Dulquer Salmaan) സംവിധായകന്‍ റോഷന്‍ ആൻഡ്രൂസും എത്തുന്നത് വീഡിയോയില്‍ കാണാം.
Also Read:നമ്മള്‍ 2022ലാണ്, ഇനിയെങ്കിലും സ്വയം മെച്ചപ്പെടൂ; വിമർശനങ്ങള്‍ക്ക് സാമന്തയുടെ മറുപടി
സംവിധാനത്തിന് പുറമെ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലും പൃഥിരാജ് പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തിൽ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോണ്‍ കാറ്റാടിയുടെ മകന്‍ ഈശോ ജോണ്‍ കാറ്റാടിയായാണ് പൃഥിരാജ് എത്തുന്നത്. കല്യാണി പ്രിയദര്‍ശൻ, മീന, ലാലു അലക്‌സ്, കനിഹ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജനുവരി 26ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഡയറക്‌ട് ഒടിടി റലീസായിരുന്നു.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കൽ എന്നിവരാണ് ബ്രോ ഡാഡിയുടെ തിരക്കഥ ഒരുക്കിയത്.