ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിത കഥ പറയുന്ന 'കുറുപ്പ്'. ചിത്രത്തിലെ 'പകലിരവുകള്‍' എന്ന ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ദുല്‍ഖര്‍ തന്‍റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. നിമിഷ നേരം കൊണ്ട് തന്നെ ഗാനം തരംഗമായി.
കൊവിഡ് സാഹചര്യത്തില്‍ റിലീസ് നീണ്ടുപോയ ചിത്രം നവംബര്‍ 12നാണ് തിയേറ്ററുകളിലെത്തുക. ഒടിടി വേണ്ടെന്നുവെച്ച് തിയേറ്റര്‍ റിലീസിന് തിരഞ്ഞെടുത്ത ചിത്രത്തിന് മികച്ച വരവേല്‍പ്പ് നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ് തിയേറ്റര്‍ ഉടമകളും ആരാധകരും.
400ലേറെ തിയേറ്ററുകളിലാണ് കേരളത്തില്‍ മാത്രം ചിത്രം റിലീസിനെത്തുക. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രമൊരുങ്ങുന്നുണ്ട്. കേരളം, മുംബൈ, അഹമ്മദാബാദ്, മൈസൂര്‍, ദുബായ് എന്നിവിടങ്ങളിലായി ആറ് മാസമായിരുന്നു ചിത്രീകരണം.
Also Read: വൈറലായി ആര്‍ആര്‍ആര്‍ ടീസര്‍ ; റിലീസ് അടുത്ത വര്‍ഷം