കേരളം

kerala

ETV Bharat / sitara

മഞ്ജു വാര്യർ അടിമയായി നില്‍ക്കണമെന്നാണോ...? ശ്രീകുമാര്‍ മേനോനെതിരെ ഭാഗ്യലക്ഷ്മി - മഞ്ജു വാര്യർ

സംവിധായകൻ ശ്രീകുമാർ മേനോൻ അപകടത്തിൽ പെടുത്തുമെന്ന് ഭയമുണ്ടെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കാണിച്ച് ഞായറാഴ്ച ആണ് മഞ്ജു വാര്യർ ഡിജിപിക്ക് പരാതി നൽകിയത്.

ഭാഗ്യലക്ഷ്മി

By

Published : Oct 22, 2019, 2:02 PM IST

Updated : Oct 22, 2019, 4:46 PM IST

ശ്രീകുമാർ മേനോൻ- മഞ്ജു വാര്യർ വിഷയത്തില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശ്രീകുമാർ മേനോന്‍റെ സഹായം സ്വീകരിച്ചിട്ടുണ്ടെന്ന് കരുതി മഞ്ജു വാര്യർ അടിമയായി നിൽക്കുകയാണോ വേണ്ടതെന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു. ഈ വിഷയത്തിൽ സിനിമയുമായി ബന്ധപ്പെട്ട സംഘടനകൾ മഞ്ജുവിന് പിന്തുണ നൽകണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു.

അതേസമയം മഞ്ജുവാര്യർ പരാതിയുമായി ഫെഫ്കയെ സമീപിച്ചിരുന്നുവെന്ന് സംവിധായകനും ഫെഫ്ക പ്രസിഡന്‍റുമായ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. സംഘടനയുടെ അറിവിലേക്കെന്ന രീതിയില്‍ ശ്രീകുമാർ മേനോനിൽ നിന്ന് നേരിട്ട ഭീഷണികൾ വ്യക്തമാക്കി കൊണ്ടായിരുന്നു താരം പരാതി സമർപ്പിച്ചത്. എന്നാല്‍ ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്നും ശ്രീകുമാര്‍ മേനോന്‍ ഫെഫ്ക അംഗമല്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അതേസമയം മഞ്ജു വാരിയരുടെ പരാതി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. സംവിധായകൻ ശ്രീകുമാർ മേനോൻ അപകടത്തിൽ പെടുത്തുമെന്ന് ഭയമുണ്ടെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കാണിച്ച് ഞായറാഴ്ച ആണ് മഞ്ജു വാര്യർ ഡിജിപിക്ക് പരാതി നൽകിയത്. ശ്രീകുമാർ മേനോൻ തനിക്കൊപ്പം നിൽക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു, നടി എന്ന നിലയിൽ തന്നെ തകർക്കാൻ സംഘടിതമായ നീക്കം നടത്തുകയാണ് തുടങ്ങിയവയായിരുന്നു പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെ തനിക്ക് അറിയാവുന്ന സത്യങ്ങൾ അന്വേഷണസംഘത്തെ അറിയിക്കുമെന്ന പ്രതികരണവുമായി ശ്രീകുമാർ മേനോനും രംഗത്തെത്തി.

Last Updated : Oct 22, 2019, 4:46 PM IST

ABOUT THE AUTHOR

...view details