കേരളം

kerala

ETV Bharat / sitara

മോഹന്‍ലാലിന് പകരം വെങ്കടേഷ്; ദൃശ്യം 2 തെലുങ്ക് ട്രെയ്‌ലര്‍ പുറത്ത് - ദൃശ്യം 2 തെലുങ്ക് ട്രെയ്‌ലര്‍

ദൃശ്യം 2 തെലുങ്ക് ട്രെയ്‌ലര്‍ പുറത്തിറങ്ങി. പുറത്തിറങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നാല്‌ ലക്ഷം ആളുകളാണ് ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്. മോഹന്‍ലാലിന് പകരം വെങ്കടേഷ്‌ ആണ് ചിത്രത്തില്‍ വേഷമിടുന്നത്.

Venkatesh Drushyam 2 Teaser released  Drushyam 2 Teaser released  Drushyam 2 Teaser  Venkatesh Drushyam 2  Drushyam 2 release on November  Venkatesh Drushyam 2 release  Drushyam 2 release  Mohanlal Drishyam 2 Telugu remake  Drishyam 2 Telugu remake  Mohanlal Drishyam 2  Drishyam 2 Telugu remake  മോഹന്‍ലാലിന് പകരം വെങ്കടേഷ്  ദൃശ്യം 2 തെലുങ്ക് ട്രെയ്‌ലര്‍  Drushyam 2
മോഹന്‍ലാലിന് പകരം വെങ്കടേഷ്; ദൃശ്യം 2 തെലുങ്ക് ട്രെയ്‌ലര്‍ പുറത്ത്

By

Published : Nov 12, 2021, 8:11 PM IST

മലയാളത്തില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. കൊവിഡ്‌ സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ദൃശ്യം 2 പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. ദൃശ്യം ഒന്നാം ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും ആരാധകര്‍ ഏറ്റെടുത്തു.

ദൃശ്യം 2വും വന്‍ വിജയമായതോടെ ചിത്രം അന്യഭാഷകളിലേയ്‌ക്കും റീമേക്ക് ചെയ്യുകയാണ്. ഇപ്പോഴിതാ ദൃശ്യം 2 തെലുങ്ക്‌ റീമേക്കിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ദൃശ്യം 2 തെലുങ്ക്‌ റീമേക്കിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. 1.02 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ വെങ്കടേഷ് ആണ് ഹൈലൈറ്റ്.

നിമിഷ നേരം കൊണ്ട് ട്രെയ്‌ലര്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‌തു. പുറത്തിറങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നാല്‌ ലക്ഷം ആളുകളാണ് ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്.

നവംബര്‍ 25ന് ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നതും ജീത്തു ജോസഫ് തന്നെയാണ്. ജീത്തു ജോസഫിന്‍റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ദൃശ്യം ആദ്യ ഭാഗത്തിലെ നായകന്‍ വെങ്കടേഷ് ആണ് രണ്ടാം ഭാഗത്തിലും നായകനായെത്തുന്നത്. മലയാളത്തില്‍ മോഹന്‍ലാലിന്‍റെ നായികയായെത്തിയ മീന തന്നെയാണ് ചിത്രത്തില്‍ നായികയാകുന്നത്.

മലയാളത്തില്‍ ആശാ ശരത് അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് നാദിയ മൊയ്‌തുവാണ്. എസ്‌തര്‍ അനിലും തെലുങ്ക് ദൃശ്യം 2വില്‍ അതേ വേഷത്തിലെത്തുന്നുണ്ട്. കൂടാതെ കൃതിക, അനില്‍, സമ്പത് രാജ്, പൂര്‍ണ, സത്യം രാജേഷ്, നാദിയ, വിനയ് വര്‍മ തുടങ്ങീ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

തെലുങ്ക് റീമേക്കിന്‍റെ നിര്‍മ്മാണവും ആന്‍റണി പെരുമ്പാവൂര്‍ ആണ്. സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്‌കുമാര്‍ തിയേറ്റേഴ്‌സ് എന്നിവര്‍ സഹ നിര്‍മ്മാതാക്കളുമാണ്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. മാര്‍ത്താണണ്ഡ് കെ വെങ്കടേഷ്‌ ആണ് ചിത്രസംയോജനം.

ABOUT THE AUTHOR

...view details