കേരളം

kerala

എം ജെ രാധാകൃഷ്ണന് ജെ സി ഡാനിയേല്‍ പുരസ്കാരം നല്‍കണമെന്ന് ഡോ ബിജു

By

Published : Jul 15, 2019, 1:56 PM IST

മരണാനന്തര ബഹുമതിയായി എം ജെ രാധാകൃഷ്ണന് ജെ സി ഡാനിയേല്‍ പുരസ്കാരം നല്‍കണമെന്ന് ഡോ ബിജു

മരണാനന്തര ബഹുമതിയായി എം ജെ രാധാകൃഷ്ണന് ജെ സി ഡാനിയേല്‍ പുരസ്കാരം നല്‍കണമെന്ന് ഡോ ബിജു

അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന് ജെ സി ഡാനിയേല്‍ പുരസ്‌കാരം മരണാനന്തര ബഹുമതിയായി നല്‍കണമെന്ന് സംവിധായകന്‍ ഡോ. ബിജു. മലയാള സിനിമ മുന്‍പ് തന്നെ അദ്ദേഹത്തിന് ഈ പുരസ്‌കാരം നല്‍കി ആദരിക്കേണ്ടതായിരുന്നുവെന്നും ഡോ ബിജു അഭിപ്രായപ്പെട്ടു.

'എം.ജെ .രാധാകൃഷ്ണന്‍ ഏത് നിലയില്‍ നോക്കിയാലും ഈ പുരസ്‌കാരത്തിന് അര്‍ഹനാണ്. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന് അത് നല്‍കാന്‍ സാധിച്ചിട്ടില്ല. മരണാനന്തര ബഹുമതി ആയെങ്കിലും എം ജെ രാധാകൃഷ്ണന് ജെ സി ഡാനിയേല്‍ പുരസ്‌കാരം നല്‍കേണ്ടതാണ്. മലയാള സിനിമയില്‍ ആ പുരസ്‌കാരം അര്‍ഹിക്കുന്ന ആളുകളില്‍ ഏറ്റവും മുന്‍ നിരയിലുള്ള ഒരു പേര് അദ്ദേഹത്തിന്‍റേത് തന്നെയാണ്. വരും വര്‍ഷമെങ്കിലും അതുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു... അര്‍ഹതയ്ക്ക് വൈകി ആയാലും അര്‍ഹിക്കുന്ന അംഗീകാരം നല്‍കേണ്ടതുണ്ട്...',ഡോ ബിജു ഫേസ്ബുക്കില്‍ കുറിച്ചു. എം ജെ രാധാകൃഷ്ണൻ 75 ചിത്രങ്ങൾ ഛായാഗ്രഹണം നിർവ്വഹിച്ചു എന്ന വാർത്ത ശരിയല്ലെന്നും 110 സിനിമകൾക്കെങ്കിലും അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ടെന്നും ഡോ ബിജു പറഞ്ഞു.

ABOUT THE AUTHOR

...view details