ബോളിവുഡ് സിനിമാ പ്രവർത്തകർക്കൊപ്പം ദീപാവലി ആഘോഷിച്ച് മലയാളികളുടെ പ്രിയതാരം ദുല്‍ഖർ സല്‍മാനും ഭാര്യ അമാലും. ബച്ചൻ തന്‍റെ വീടായ ജല്‍സയില്‍ സംഘടിപ്പിച്ച പാർട്ടിയിലാണ് ഇരുവരും പങ്കെടുത്തത്. ആഘോഷത്തിന്‍റെ ചിത്രങ്ങൾ ദുല്‍ഖർ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ബച്ചന്‍റെ വീട്ടില്‍ അതിഥികളായി ദുല്‍ഖറും അമാലും - ദുല്‍ഖർ സല്‍മാൻ ദീപാവലി
ബോളിവുഡിലെ കാരണവർ എന്ന് വിശേഷിപ്പിക്കാവുന്ന അമിതാഭ് ബച്ചൻ ആതിഥേയത്വം വഹിച്ച ദീപാവലി പാർട്ടിയിലേക്കാണ് ദുല്‍ഖറിനും ഭാര്യക്കും ക്ഷണം ലഭിച്ചത്.
‘കർവാൻ’, ‘സോയ ഫാക്ടർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധ നേടിയ ദുൽഖറിനെ സംബന്ധിച്ച് അഭിമാനാർഹമായ ഒരു നിമിഷം കൂടിയാണിത്. ബോളിവുഡിലെ കാരണവർ എന്ന് വിശേഷിപ്പിക്കാവുന്ന അമിതാഭ് ബച്ചൻ ആതിഥേയത്വം വഹിക്കുന്ന പാർട്ടിയിലേക്കുള്ള പ്രത്യേക ക്ഷണവും ഷാരൂഖ് ഖാൻ, കരൺ ജോഹർ, മാധുരി ദീക്ഷിത് തുടങ്ങി ബോളിവുഡിലെ നക്ഷത്ര താരങ്ങൾക്കൊപ്പം ഏറ്റവും വലിയ സ്റ്റാർ പദവിയിലുള്ള ജൽസ എന്ന വീട്ടിലെ ദീപാവലി ആഘോഷവും. ദുൽഖർ എന്ന താരത്തെ ബോളിവുഡ് സിനിമാലോകം ചേർത്ത് നിർത്തുന്നു എന്നതിന്‍റെ ഉദാഹരണം കൂടിയാണിത്.
ബിഗ് ബിയ്ക്കും ഷാരൂഖ് ഖാനുമൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഏറെ സന്തോഷത്തോടെയാണ് ദുൽഖർ പങ്കുവച്ചിരിക്കുന്നത്. തന്നെയും ഭാര്യയേയും പാർട്ടിയിലേക്ക് ക്ഷണിച്ച ബിഗ് ബിക്കും അഭിഷേകിനും ശ്വേത ബച്ചനും പ്രത്യേകം നന്ദി രേഖപ്പെടുത്താനും ദുൽഖർ മറന്നില്ല. സൂപ്പർ സ്റ്റാർ ഷാരൂഖിനൊപ്പമുള്ള നിമിഷങ്ങൾ ഏറെ ആവേശം നിറഞ്ഞതായിരുന്നെന്നും ദുൽഖർ കുറിച്ചു.