കേരളം

kerala

ETV Bharat / sitara

നടി ദിയ മിർസ വിവാഹമോചിതയാകുന്നു - diya mirza

വേര്‍പിരിയാനൊരുങ്ങുന്നത് സഹില്‍ സംഘയുമൊത്തുള്ള അഞ്ചുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍. കൂടുതല്‍ പ്രതികരണങ്ങൾക്കില്ലെന്നും ദിയ.

നടി ദിയ മിർസ വിവാഹമോചിതയാകുന്നു

By

Published : Aug 1, 2019, 3:43 PM IST

Updated : Aug 1, 2019, 4:13 PM IST

വിവാഹ ബന്ധം വേർപ്പെടുത്താനൊരുങ്ങി നടിയും മോഡലും മുൻ മിസ് ഇന്ത്യയുമായ ദിയ മിർസ. സമൂഹമാധ്യമങ്ങളിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. 2014ലാണ് ദിയ മിര്‍സയും സഹില്‍ സംഘയും വിവാഹിതരാകുന്നത്.

രണ്ടുപേരുടെയും തീരുമാനപ്രകാരമാണ് വിവാഹമോചനമെന്നും ഇനി സുഹൃത്തുക്കളായി തുടരുമെന്നും ദിയ പറഞ്ഞു . ജീവിതത്തില്‍ രണ്ട് വഴിയിലാവുകയാണെങ്കിലും പരസ്‍പരമുള്ള സ്‍നേഹവും ബഹുമാനവും എന്നും ഉണ്ടാകുമെന്നും ദിയ കൂട്ടിച്ചേര്‍ത്തു. 'കുടുംബത്തോടും സുഹൃത്തുക്കളോടും നന്ദിയുണ്ട്. മാധ്യമങ്ങളുടെ പിന്തുണ തുടര്‍ന്നും ഉണ്ടാകണം. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. ഇക്കാര്യത്തില്‍ ഇനി ഒരു പ്രതികരണം ഉണ്ടാകുന്നതല്ല'- ദിയ മിര്‍സ കുറിച്ചു.

നീണ്ട ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ദിയയും സഹിലും വിവാഹിതരായത്. രൺബീർ കപൂർ നായകനായെത്തിയ സഞ്ജുവിലാണ് ദിയ അവസാനമായി അഭിനയിച്ചത്. നിലവില്‍ കാഫിർ എന്ന വെബ് സീരീസിലാണ് നടി അഭിനയിക്കുന്നത്.

Last Updated : Aug 1, 2019, 4:13 PM IST

For All Latest Updates

ABOUT THE AUTHOR

...view details