പാർവതി നായികയായി എത്തിയ 'ഉയരെ' മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ പാർവതിയുടെ പ്രകടനത്തെയും അണിയറ പ്രവർത്തകരെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക വിധു വിൻസെന്‍റ്. പാര്‍വ്വതിയെ എറിഞ്ഞ് തകര്‍ക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി എന്ന് അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുന്നതാണ് ചിത്രത്തിലെ പാര്‍വതിയുടെ പ്രകടനം എന്ന് വിധു വിന്‍സെന്‍റ് പറഞ്ഞു.
'പാർവതിയെ എറിഞ്ഞ് തകർക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവർക്ക് തെറ്റി'; വിധു വിൻസെന്‍റ് - വിധു വിൻസെന്‍റ്
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിധു വിൻസെന്‍റ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
''നടി പാര്‍വതിക്ക് ഏല്‍ക്കേണ്ടി വന്ന അത്രയും കല്ലേറുകളേറ്റ മറ്റൊരാള്‍ മലയാള സിനിമയില്‍ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. പാര്‍വ്വതിയെ എറിഞ്ഞ് തകര്‍ക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി എന്ന് അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഉയരെയില്‍ പാര്‍വതിയുടെ പ്രകടനം. ടൊവിനോയും ആസിഫലിയും സിദ്ദിഖും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കിയപ്പോഴും ഉയരെയെ ഉയരങ്ങളില്‍ എത്തിച്ചത് പാര്‍വ്വതിയാണ്. ചങ്കൂറ്റവും പ്രതിഭയും ഉള്ള ഒരു നടി മലയാളത്തില്‍ ഉണ്ടായിരിക്കുന്നു എന്നതില്‍ നമുക്കെല്ലാം അഭിമാനിക്കാം. ’സംവിധായിക കുറിച്ചു.