മാമാങ്കം സിനിമയെ നശിപ്പിക്കാനുള്ള നീക്കങ്ങൾ ശരിയല്ലെന്നും അത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യരുതെന്നും സംവിധായകൻ മേജര്‍ രവി. ഒരു സിനിമയെന്നത് കുറേയാളുകളുടെ കഠിനപ്രയത്‌നമാണെന്നും ചിത്രം കാണാതെയുള്ള ആരോപണങ്ങൾ ഒഴിവാക്കണമെന്നും ഫേസ്ബുക്ക് ലൈവിലൂടെ അദ്ദേഹം വ്യക്തമാക്കി.
മാമാങ്കത്തിനെയും പൗരത്വ ഭേദഗതി നിയമത്തെയും പിന്തുണച്ച് സംവിധായകൻ മേജര്‍ രവി - മേജര്‍ രവി
മാമാങ്കം സിനിമയെ നശിപ്പിക്കാനുള്ള നീക്കങ്ങൾ ശരിയല്ലെന്നും അതുപോലെ പൗരത്വ ഭേദഗതി നിയമത്തിൽ തെറ്റിദ്ധാരണ പരത്തുകയാണെന്നും മേജര്‍ രവി ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
ലൈവിലൂടെ പൗരത്വ ഭേദഗതി നിയമത്തിലും സംവിധായകൻ അഭിപ്രായപ്രകടനം നടത്തി. പൗരത്വ ഭേദഗതി നിയമം ഇന്ത്യക്കാരെ ബാധിക്കില്ലെന്നും ഭേദഗതി പ്രാബല്യത്തിൽ വന്നതിനു ശേഷം തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ തമ്മിലടിക്കുന്നതിനു പകരം എല്ലാവരും ഒരുമിച്ചു നിൽക്കണം. കാബ് വലിയൊരു പ്രശ്‌നമാക്കിയെടുക്കരുത്. ഇതിലേക്ക് രാഷ്‌ട്രീയ താൽപര്യങ്ങൾ വലിച്ചിഴച്ചുകൊണ്ടുള്ള നീക്കങ്ങളിൽ അകപ്പെടരുത്. ഇപ്പോൾ പാർട്ടിയും ജാഥയുമായി നടക്കുന്നവരെ പറഞ്ഞു മനസ്സിലാക്കേണ്ടത് യുവാക്കളാണ്. അനധികൃതമായി പ്രവേശിച്ചവർക്കെതിരെ മാത്രമെ ഈ നിയമം പ്രാവർത്തികമാകൂയെന്നും അദ്ദേഹം ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കി.