കാര്‍ത്തി നായകനായെത്തിയ പുതിയ ചിത്രം 'കൈദി'ക്ക് രണ്ടാം ഭാഗം വരുമെന്ന ഉറപ്പ് നല്‍കി സംവിധായകൻ ലോകേഷ് കനകരാജ്. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ 'കൈദി'ക്ക് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
'ദില്ലി' വീണ്ടും വരും; 'കൈദി'ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ - കൈദി രണ്ടാം ഭാഗം
ഒറ്റ രാത്രിയില്‍ നടക്കുന്ന കഥയായിട്ടാണ് ചിത്രത്തെ അവതരിപ്പിച്ചതെങ്കിലും രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കികൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
ഒറ്റ രാത്രിയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നതെങ്കിലും രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കികൊണ്ടാണ് ചിത്രം അവസാനിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനാവുന്ന ദില്ലി എന്ന കഥാപാത്രമായാണ് കാര്‍ത്തി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ മലയാളി താരം നരേനും കാര്‍ത്തിക്കൊപ്പം തുല്യ പ്രാധാന്യമുളള വേഷത്തില്‍ എത്തുന്നുണ്ട്. ഹരീഷ് പേരടി, രമണ, ദീന, ജോര്‍ജ് മറിയം, എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നായികയോ ഗാനങ്ങളോ ഇല്ലാതെ അവതരിപ്പിച്ചിരിക്കുന്ന സിനിമ മികച്ച അനുഭവമാണ് തിയേറ്ററില്‍ സമ്മാനിക്കുന്നത്. സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. വിജയിനെ നായകനാക്കി തന്‍റെ മൂന്നാമത്തെ ചിത്രം ഒരുക്കുന്ന തിരക്കുകളിലാണ് ലോകേഷ് ഇപ്പോൾ. വിജയ് സേതുപതി, ആന്‍റണി വര്‍ഗീസ് തുടങ്ങിയവരും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.