കേരളം

kerala

ETV Bharat / sitara

സംവിധായകൻ കോടി രാമകൃഷ്ണ അന്തരിച്ചു - arundhathi movie director

സംവിധായകന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമാ മേഖലയിലെ നിരവധി പേര്‍ രംഗത്തെത്തി. തെലുങ്ക് സിനിമയില്‍ വിഎഫ്എക്‌സിന്‍റെ സാധ്യതകള്‍ കണ്ടെത്തിയ വ്യക്തിയെന്നാണ് അദ്ദേഹത്തെ കുറിച്ച് നടന്‍ സുധീര്‍ ബാബു പറഞ്ഞത്.

കോടി രാമകൃഷ്ണൻ

By

Published : Feb 22, 2019, 11:30 PM IST

പ്രശസ്ത സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു. ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ വിദഗ്ധ ചികിത്സ നല്‍കി വരവെയായിരുന്നു മരണം സംഭവിച്ചത്.

തെലുങ്കിന് പുറമെ കന്നഡ, തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം തന്‍റെസാനിധ്യം അറിയിച്ചിട്ടുണ്ട്. 30 വര്‍ഷക്കാലം തെലുങ്ക് സിനിമയുടെ ഭാഗമായിരുന്നു രാമകൃഷ്ണ 1982 ല്‍ പുറത്തിങ്ങിയ 'ഇന്‍റ്ലോ രാമയ്യ വീദിലോ കൃഷ്ണയ്യ' എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്‍റെ കുപ്പായമണിയുന്നത്. ചിരഞ്ജീവിയായിരുന്നു ചിത്രത്തിലെ നായകന്‍. 2016 ല്‍ പുറത്തിറങ്ങിയ 'നഗരഹാവു' ആണ് അവസാന ചിത്രം.

രാമകൃഷ്ണയുടെ സംവിധാനത്തില്‍ ചിരഞ്ജീവിയും മാധവിയും ഒന്നിച്ചഭിനയിച്ച 'ഇല്ലോ രാമയ്യ വീടിലോ കൃഷ്ണയ്യ' എന്ന ചിത്രം തീയേറ്ററുകളില്‍ തകര്‍ത്തോടിയിരുന്നു. അമ്മോരു, അരുന്ധതി, ഗുണ്ടാചാരി നമ്പര്‍ വണ്‍, മുഡ്ഡുല കൃഷണയ്യ, പെല്ലി പെല്ലി പണ്ടിരി, റിക്ഷാവോടു തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.

ABOUT THE AUTHOR

...view details