ക്രിസ്‌മസ് റിലീസായി തീയറ്ററിലെത്തുന്ന " മൈ സാന്‍റാ " കുട്ടികൾക്കും കുടുംബങ്ങൾക്കും ഏറെ ഇഷ്ട്ടപെടുന്ന സിനിമയായിരിക്കുമെന്ന് നടൻ ദിലീപ് . സാന്താക്ലോസും ഏഴ് വയസുള്ള കുട്ടിയും തമ്മിലുള്ള ബന്ധത്തിന്‍റെ കഥപറയുന്ന ചിത്രമാണിത്. ആദ്യമായാണ് സാന്‍റയുടെ വേഷത്തിൽ അഭിനയിക്കുന്നതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. അതേ സമയം ഷൈൻ നിഗമിനെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയതുൾപ്പടെയുള്ള , സിനിമാ മേഖലയിലെ പുതിയ സംഭവ വികാസങ്ങളിൽ പ്രതികരിക്കാതെ ദിലീപ് ഒഴിഞ്ഞുമാറി.
"മൈ സാന്‍റാ " കുട്ടികൾക്കും കുടുംബങ്ങൾക്കും ഏറെ ഇഷ്ട്ടപെടുന്ന സിനിമയെന്ന് ദിലീപ് - കുട്ടികൾക്കും കുടുംബങ്ങൾക്കും ഏറെ ഇഷ്ട്ടപെടുന്ന സിനിമ
ഷൈൻ നിഗമിനെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയതുൾപ്പടെയുള്ള സിനിമാ മേഖലയിലെ പുതിയ സംഭവ വികാസങ്ങളിൽ പ്രതികരിക്കാതെ ദിലീപ് ഒഴിഞ്ഞുമാറി.
ദിലീപിനെ പ്രധാന കഥാപാത്രമാക്കി സുഗീത് സംവിധാനം ചെയ്യുന്ന "മൈ സാന്‍റാ " എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെയാണ് റിലീസ് ചെയ്‌തത്. ദിലീപിനോടൊപ്പം സണ്ണി വെയ്ന്‍, സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്നം, അനുശ്രീ,മഞ്ജു പത്രോസ്, ബേബി മാനസ്വി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
വാള്‍ പോസ്റ്റര്‍ എന്‍റര്‍ടെയ്ൻമെന്‍റിന്‍റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സാന്ദ്ര മറിയ ജോസ്, സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും, സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ജെമിന്‍ സിറിയക് ആണ് . ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് വിദ്യാസാഗറാണ്.